കേരളഘടകത്തിനും പിണറായിക്കും എതിരെ റിതോബ്രതോ
text_fields
ന്യൂഡൽഹി: കേരളഘടകമാണ് സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്ന് സി.പി.എം പുറത്താക്കിയ ലോക്സഭാംഗം റിതോബ്രതോ ബാനർജി. ബംഗാളിന് സി.പി.എമ്മിൽ ഒരിക്കലും മുൻഗണന നൽകിയിട്ടില്ല. സീതാറാം യെച്ചൂരി സി.പി.എമ്മിൽ ന്യൂനപക്ഷ ജനറൽ സെക്രട്ടറിയാണെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിലെ ആർ.എസ്.എസ്-സി.പി.എം സംഘർഷത്തിെൻറ പേരിൽ സംസ്ഥാന സർക്കാറിനെയും വിമർശിച്ചു.
റിപ്പബ്ലിക്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദഎം.പിയുടെ ആക്ഷേപം. പാർട്ടിയെയും നേതാക്കളെയും പരസ്യമായി വിമർശിച്ചതിനാണ് കഴിഞ്ഞദിവസം ഇദ്ദേഹത്തെ പാർട്ടി പുറത്താക്കിയത്.സി.പി.എമ്മിൽ കേരളം ഒരു വലിയ ഘടകമാണ്. അല്ലെങ്കിൽപിന്നെ, കേന്ദ്ര കമ്മിറ്റി അവസാനിക്കും മുമ്പ് പിണറായി വിജയൻ പരസ്യമായി അഭിമുഖം നൽകുന്നത് എങ്ങനെയാണെന്ന് യെച്ചൂരിയുടെ രാജ്യസഭവിഷയം സൂചിപ്പിച്ച് റിതോബ്രതോ പറഞ്ഞു.
യെച്ചൂരിക്ക് പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും ഭൂരിപക്ഷമില്ല. കേരളഘടകെത്ത നിയന്ത്രിക്കുന്നത് പ്രകാശ് കാരാട്ടാണ്. കേരളത്തിൽ പിണറായി വിജയനും േകാടിയേരി ബാലകൃഷ്ണനും ബംഗാളിൽ മുഹമ്മദ് സലീമും വഴിയാണ് കാരാട്ട് പ്രവർത്തിക്കുന്നത്.
േകരളത്തിൽ കണ്ണൂർ ലോബിയാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. പാർട്ടിയുടെ ഭൂരിപക്ഷം ജനപ്രതിനിധികളും കണ്ണൂരിൽ നിന്നുള്ളവരാണ്. അതേസമയം ജനപ്രിയ നേതാവായ വി.എസ്. അച്യുതാനന്ദനെ ഒതുക്കിനിർത്തിയിരിക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയസംഘട്ടനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന സർക്കാറിന് കൈകഴുകാൻ സാധിക്കുകയില്ല. സർക്കാർ ജനങ്ങളോട് സമാധാനം പറയണം.
പാർട്ടിക്കുള്ളിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് എന്നിവർ ഒരുവശത്തും സീതാറാം യെച്ചൂരി മറുവശത്തുമായി അധികാരമത്സരമുണ്ട്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് തീരുന്നതിെൻറ അവസാനദിവസത്തിന് മുമ്പ് വരെ എല്ലാവരും കരുതിയത് എസ്. രാമചന്ദ്രൻ പിള്ള ജനറൽ സെക്രട്ടറിയാവുമെന്നായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയത് സംബന്ധിച്ച ഒരറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ല. അതിനാൽ ഇപ്പോഴും സി.പി.എം എം.പിയാണ്. എന്നാൽ, രാജ്യസഭയിൽ സി.പി.എമ്മിെനതിരെ സംസാരിക്കും. വ്യക്തിപരമായ ബന്ധങ്ങളുടെ പേരിലും തനിെക്കതിരെ ആക്ഷേപം ഉണ്ട്.
അതടക്കം അന്വേഷിക്കാനാണ് മുഹമ്മദ് സലിം തലവനായി കമീഷൻ രൂപവത്കരിച്ചത്. എന്നാൽ, തനിെക്കതിരായ ഗൂഢാലോചന നടത്തുന്നവരിൽ ഒരാളാണ് സലിം. ഇൗ അഭിമുഖത്തിനുശേഷം ജീവനിൽ ഭയമുണ്ട്. സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന, കേന്ദ്ര സർക്കാറുകൾക്ക് കത്തെഴുതും.
എം.പിഫണ്ട് ചെലവഴിക്കുന്നതിൽ സി.പി.എം അഴിമതി കാട്ടുന്നുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്ന് രാജ്യസഭ വൈസ് ചെയർമാന് കെത്തഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി. തെൻറ എം.പി ഫണ്ട് ചെലവഴിക്കുന്നതിൽ വന്ന അപാകതകൾ സംബന്ധിച്ച് കഴിഞ്ഞവർഷം സംസ്ഥാന സെക്രട്ടറിക്ക് കത്തെഴുതിയ ശേഷമാണ് ഗൂഢാലോചന ആരംഭിച്ചതെന്നും താൻ ബി.ജെ.പിയിൽ ചേരുമോയെന്ന് കാലത്തിന് മാത്രമേ പറയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.