Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഈദിനും ക്രിസ്​മസിനും...

ഈദിനും ക്രിസ്​മസിനും നിങ്ങൾ ഇതുപോലെ മുന്നറിയിപ്പ്​ നൽകുമോ; റിതേഷ്​ ദേശ്​മുഖിനെതിരെ ട്വിറ്ററിൽ പ്രചാരണം

text_fields
bookmark_border
ഈദിനും ക്രിസ്​മസിനും നിങ്ങൾ ഇതുപോലെ മുന്നറിയിപ്പ്​ നൽകുമോ; റിതേഷ്​ ദേശ്​മുഖിനെതിരെ ട്വിറ്ററിൽ പ്രചാരണം
cancel

മുംബൈ: ബോളിവുഡ്​ നടനും ടെലിവിഷൻ അവതാരകനുമായ റിതേഷ്​ ദേശ്​മുഖിനെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം. ആഘോഷകാലത്ത്​ മധുരപലഹാരങ്ങളുടെ വില സംബന്ധിച്ചുള്ള റിതേഷിന്‍റെ ട്വീറ്റ്​ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ വിമർശനം.

നിങ്ങ​ൾക്ക്​ മുന്നറിയിപ്പ്​ തരാമെന്ന്​ വിചാരിക്കു​ന്നവെന്ന അടിക്കുറിപ്പോടെ മധുരപലഹാരങ്ങളുടെ വില പങ്കുവെച്ചായിരുന്നു റിതേഷിന്‍റെ ട്വീറ്റ്​. ഇതിന്​ പിന്നാലെ ഹിന്ദു ഉത്സവങ്ങളെ കുറിച്ച്​ മാത്രമേ നിങ്ങൾക്ക്​ അറിവുള്ളു. ക്രിസ്​മസി​േന്‍റയും ഈദി​േന്‍റയും സമയത്ത്​ നിങ്ങളുടെ വായിൽ തൈരായിരിക്കുമെന്നാണ്​ റിതേഷിന്‍റെ ട്വീറ്റിന്​ വന്ന കമന്‍റുകളിലൊന്ന്​. എന്നാൽ, താൻ വീഗനാണെന്നും തൈര്​ കഴിക്കാറില്ലെന്നുമായിരുന്നു ഇതി​നുള്ള റിതേഷിന്‍റെ മറുപടി.

ഈദിനും ക്രിസ്​മസിനും ഇതുപോ​ലൊരു മുന്നറിയിപ്പ്​ നൽകുമോയെന്നായിരുന്നു മറ്റൊരു കമന്‍റ്​. ഇത്തരത്തിൽ റിതേഷിനെ വിമർ​ശിച്ചുള്ള നിരവധി കമന്‍റുകൾ വന്നിരുന്നു. നേരത്തെ ആമിർ ഖാ​നെതിരെയും സമാനമായ പ്രചാരണമുണ്ടായിരുന്നു. തെരുവുകളിൽ പടക്കം പൊട്ടിക്കുന്നതിനെതിരായ പരസ്യത്തിനെ വിമർശിച്ച്​ ബി.ജെ.പി ഉൾപ്പടെ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riteish Deshmukh
News Summary - Riteish Deshmukh jokingly tweets about sweet prices, ends up facing backlash for bias towards Hindu festivals
Next Story