Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഋഷി കപൂറിൻെറ സഹോദരി...

ഋഷി കപൂറിൻെറ സഹോദരി ഋതു നന്ദ അന്തരിച്ചു

text_fields
bookmark_border
Ritu-nanda
cancel

ന്യൂഡൽഹി: നടനും സംവിധായകനുമായ ഋഷി കപൂറിൻെറ സഹോദരി ഋതു നന്ദ അന്തരിച്ചു. 71 വയസായിരുന്നു. ന്യൂഡൽഹിയിൽ ചൊവ്വാഴ് ​ച പുലർച്ചെ 1.15ഓടെയായിരുന്നു അന്ത്യം. അർബുദം ബാധിച്ച്​ ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ബോളിവുഡ്​ ചലച്ചിത്രകാരനായിരുന്ന രാജ്​ കപൂറിൻെറ മൂത്ത മകളാണ്​ ഋതു നന്ദ. രന്ദീർ കപൂർ, രാജീവ്​ കപൂർ എന്നിവർ സഹോദരങ്ങളാണ്​. അന്തരിച്ച എസ്​കോർട്​സ്​ ഗ്രൂപ് ചെയർമാൻ രാജൻ നന്ദ ഭർത്താവായിരുന്നു​. ഋതുനന്ദ ഇൻഷൂറൻസ്​ സർവീസിൻെറ സി.ഇ.ഒ ആയിരുന്നു.

അമിതാബ്​ ബച്ചൻെറ മകൾ ശ്വേത ബച്ചൻ നന്ദയുടെ ഭർതൃമാതാവായ​ ഋതു നന്ദയ​ുടെ മരണവിവരം അമിതാബ്​ ബച്ചൻ തൻെറ​ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു​. ഋതു നന്ദയുടെ മരണം ആകസ്​മികമായിരുന്നുവെന്ന്​ ബച്ചൻ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rishi Kapoormalayalam newsindia newsRitu Nanda passed awayritu nanda
News Summary - Ritu Nanda, Rishi Kapoor's Sister, Dies -india news
Next Story