'റിയാസിനെ തൂക്കിക്കൊല്ലണം' ഉദയ്പൂർ കൊലപാതകത്തിൽ പ്രതികരണവുമായി പ്രതിയുടെ സഹോദരങ്ങൾ
text_fieldsഉദയ്പൂർ: ബി.ജെ.പി നേതാവായിരുന്ന നൂപുർ ശർമയുടെ പ്രവാചക നിന്ദയെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ കൊല്ലപ്പെട്ട രാജസ്ഥാൻ ഉദയ്പൂരിലെ തയ്യൽതൊഴിലാളി കനയ്യലാലിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി പ്രതികളിലൊരാളായ റിയാസിന്റെ കുടുംബം. റിയാസിനെ തൂക്കിക്കൊല്ലണമെന്നാണ് പ്രതിയുടെ നാല് സഹോദരന്മാർ ന്യൂസ് 18നോട് പ്രതികരിച്ചത്.
ഭിൽവാരയിലാണ് റിയാസിന്റെ കുടുംബം താമസിക്കുന്നത്. ഉദയ്പൂരിൽ റിയാസിന്റെ ഭാര്യവീടാണ്. വർഷങ്ങളായി ഉദയ്പൂരിലാണ് താമസം. ഏറ്റവും ഇളയവനായ റിയാസ് പിന്നീട് മാതാപിതാക്കളുമായോ സഹോദരങ്ങളുമായോ വല്ലപ്പോഴുമേ ബന്ധപ്പെട്ടിരുന്നുള്ളൂ. മൂന്ന് വർഷമായി കുടുംബത്തോട് അടുപ്പമുണ്ടായിരുന്നില്ല. ഒരു മാസം മുമ്പ് റിയാസുമായി സംസാരിച്ചപ്പോൾ അസ്വസ്ഥനായിരുന്നു. ബസ് സ്റ്റാൻഡിലേക്ക് വിളിച്ചെങ്കിലും കാണാനായില്ല. അതിനുശേഷം, റിയാസുമായി സംസാരിച്ചിട്ടില്ലെന്നും സഹോദരങ്ങൾ പറഞ്ഞു. കൊലപാതകത്തിന് ശേഷം നാണക്കേടും ഭയവും കാരണം വീട്ടിൽനിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും സഹോദരങ്ങൾ പറഞ്ഞു.
റിയാസും ഗൗസ് മുഹമ്മദ് എന്നയാളും ചേർന്നാണ് 48കാരനായ കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പടുത്തിയത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് സംഘർഷാവസ്ഥയുണ്ടായതോടെ സംസ്ഥാന വ്യാപകമായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സുരക്ഷക്കായി 600ലധികം പൊലീസുകാരെ നിയോഗിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.