ലാലുവിന് പെന്‍ഷന്‍ 10,000 രൂപ
text_fieldsപട്ന: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജെ.പി. സേനാനി സമ്മാന്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം പ്രതിമാസം 10,000 രൂപക്ക് അര്‍ഹതയുണ്ടെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ്. വിദ്യാര്‍ഥി നേതാവായിരുന്ന ജയപ്രകാശ് നാരായണന്‍െറ സ്മരണാര്‍ഥം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പെന്‍ഷന്‍ പദ്ധതിയാണ് ജെ.പി. സേനാനി സമ്മാന്‍. പദ്ധതിയില്‍ അംഗമാക്കണമെന്നാവശ്യപ്പെട്ട് ലാലു നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ആഭ്യന്തരവകുപ്പിന്‍െറ നടപടി.
പെന്‍ഷന്‍ പദ്ധതിയില്‍ 2015ല്‍ ഭേദഗതി വരുത്തിയതോടെയാണ് ലാലുവിനും അര്‍ഹത ലഭിച്ചതെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്.
സമരത്തില്‍ പങ്കെടുത്ത് ഒരു മാസം മുതല്‍ ആറു മാസം വരെ ജയിലില്‍ കിടന്നവര്‍ക്ക് പ്രതിമാസം 5000 രൂപയും ആറ് മാസത്തിന് മുകളില്‍ ജയില്‍വാസം അനുഭവിച്ചവര്‍ക്ക് 10000 രൂപയും പെന്‍ഷന്‍ അനുവദിക്കുകയായിരുന്നു. താന്‍ ആറു മാസത്തിലധികം ജയിലില്‍ കിടന്നിട്ടുണ്ടെന്ന് കാണിച്ചാണ് ലാലു പെന്‍ഷന് അപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.