െഎ.ആർ.സി.ടി.സി അഴിമതിക്കേസ്: ലാലുവിന് ഇടക്കാല ജാമ്യം
text_fieldsന്യൂഡൽഹി: െഎ.ആർ.സി.ടി.സി അഴിമതിക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ഇടക്കാല ജാമ്യം. ജനുവരി 19 വരെയാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും അന്വേഷിച്ച രണ്ടു കേസുകളി ലാണ് ലാലുവിന് ഇടക്കാല ജാമ്യം ലഭിച്ചത്.
കാലിത്തീറ്റ കുംഭകോണത്തിൽ ശിക്ഷ അനുഭവിച്ച് റാഞ്ചി ജയിലിൽ കഴിയുന്ന ലാലുപ്രസാദിെന വിഡിയോ കോൺഫറൻസ് വഴിയാണ് പ്രത്യേക ജഡ്ജി അരുൺ ഭരദ്വാജിന് മുമ്പാകെ ഹാജരാക്കിയത്.
സി.ബി.െഎയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി ലാലു സമർപ്പിച്ച അപേക്ഷയിൽ മറുപടി നൽകാൻ ഇരു ഏജൻസികളോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 19ന് കേസ് വീണ്ടും പരിഗണിക്കും. െഎ.ആർ.സി.ടി.സിയുടെ രണ്ടു ഹോട്ടലുകൾ നടത്തിപ്പിനായി സ്വകാര്യ കമ്പനിക്ക് അനുവദിച്ചതിലെ അഴിമതിയാണ് ഏജൻസികൾ അന്വേഷിച്ചത്.
നേരത്തെ ലാലുവിെൻറ ഭാര്യ റാബ്രി ദേവിക്കും മകൻ തേജസ്വി യാദവിനും സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ഇരുവരും ജനുവരി 19 വരെ ഇടക്കാല ജാമ്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.