`ശവപ്പെട്ടിയുടെ ചിത്രവും പുതിയ പാർലമെൻറ് മന്ദിരത്തിെൻറ ചിത്രവും' ആർ.ജെ.ഡി ട്വീറ്റിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: ആർ.ജെ.ഡി ട്വീറ്റിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി. ശവപ്പെട്ടിയുടെ ചിത്രവും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രവും ചേർത്തുവച്ച് ട്വീറ്റ് ചെയ്ത ആർ.ജെ.ഡി ട്വീറ്റിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഇതിനേക്കാൾ വലിയ ദൗർഭാഗ്യം വരാനില്ലെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പറഞ്ഞു.
ആർ.ജെ.ഡി എല്ലാ അതിർവരമ്പുകളും ലംഘിച്ചിരിക്കയാണ്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് മന്ദിരം നിർമിച്ചത്. പാർലമെന്റ് നടപടിക്രമങ്ങളിൽ എല്ലാ പാർട്ടിയുടെയും ജനപ്രതിനിധികൾ പങ്കെടുക്കേണ്ടി വരും. ആർ.ജെ.ഡി സ്ഥിരമായി പാർലമെന്റ് നടപടിക്രമങ്ങൾ ബഹിഷ്കരിക്കുമോ ? ആർ.ജെ.ഡി എംപിമാർ ലോക്സഭയിൽനിന്നും രാജ്യസഭയിൽനിന്നും രാജിവയ്ക്കുമോ ? ശവപ്പെട്ടിയുടെ ചിത്രം ഉപയോഗിച്ചതിനേക്കാൾ അവമതിപ്പുണ്ടാക്കുന്നതായി എന്തുണ്ട്? ആർ.ജെ.ഡിയുടെ മനോനിലയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സുശീൽ മോദി കുറ്റപ്പെടുത്തി.
പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്നതിനിടെയാണ് ആർ.ജെ.ഡിയുടെ ട്വീറ്റ്. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്താണ് ട്വീറ്റ്. ആർ.ജെ.ഡി ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.