ഇ.വി.എം തകരാറിലായതിന് പിന്നിൽ ബി.ജെ.പി, 55 ബൂത്തുകളിലെ പോളിങ് നിർത്തണമെന്ന് ആർ.ജെ.ഡി
text_fieldsപട്ന: ബിഹാർ തെരഞ്ഞെടുപ്പിെൻറ ആദ്യ ഘട്ടം പുരോഗമിക്കവേ 55 ബൂത്തുകളിലെ പോളിങ് നിർത്തണമെന്ന ആവശ്യവുമായി ആർ.ജെ.ഡി സ്ഥാനാർഥി. ജാമു മണ്ഡലത്തിലെ ആർ.ജെ.ഡി സ്ഥാനാർഥി വിജയ് പ്രകാശാണ് ആവശ്യവുമായി രംഗത്തെത്തിയത്.
മുൻ ഷൂട്ടിങ് താരം കൂടിയായ ബി.ജെ.പിയുടെ ശ്രേയസി സിങ്ങിനോടാണ് വിജയ് പ്രകാശ് മത്സരിക്കുന്നത്. ദലിത്, മുസ്ലം വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള സീറ്റിലെ സിറ്റിങ് എം.എൽ.എയാണ് വിജയ് പ്രകാശ്.
ബൂത്തുകളിലെ ഇ.വി.എം തകരാറിലായതിന് കാരണം ബി.ജെ.പിയും കേന്ദ്ര സർക്കാറുമാണെന്നാണ് വിജയ് പ്രകാശിെൻറ ആരോപണം. ശരിയായി പ്രവർത്തിക്കാത്ത ഇ.വി.എമ്മുകൾ മാറ്റണമെന്നും സ്ഥാനാർഥി ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയുടെ കാലത്ത് നടക്കുന്ന ആദ്യത്തെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പാണിത്. 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.