76 സീറ്റിൽ ഭൂരിപക്ഷം 1000ത്തിൽ താഴെ, 500ൽ താഴെ 30 മണ്ഡലങ്ങൾ; പ്രതീക്ഷ കൈവിടാതെ മഹാസഖ്യം
text_fieldsപട്ന: ആദ്യഘട്ടത്തിലെ മഹാസഖ്യത്തിൻെറ മുന്നേറ്റത്തിന് പിന്നാലെ എൻ.ഡി.എ കുതിച്ചുകയറിയെങ്കിലും പ്രതീക്ഷ കൈവിടാതെ മഹാസഖ്യം. നിർണായകമായ 76 സീറ്റുകളിൽ ഭൂരിപക്ഷം 1000ത്തിൽ താഴെയാണെന്നത് മഹാസഖ്യത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. അതിൽ തന്നെ 30 മണ്ഡലത്തിൽ ഭൂരിപക്ഷം 500ൽ താഴെയാണ്.
അവസാനലാപ്പുകളിൽ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ആർ.ജെ.ഡി കേന്ദ്രങ്ങൾ. എന്നാൽ ലീഡ് വർധിപ്പിച്ച് കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ. പല മണ്ഡലങ്ങളിലും പോരാട്ടം ഫോട്ടോഫിനിഷിലേക്ക് കടക്കുമെന്ന് ഉറപ്പാണ്.
ഒടുവിൽ വിവരം കിട്ടുേമ്പാൾ എൻ.ഡി.എ 127ഉം മഹാസഖ്യം 103 ഇടത്തും ലീഡ് ചെയ്യുന്നു.അവസാന ഫലം പുറത്തുവരുേമ്പാൾ മഹാസഖ്യത്തിനാകും വിജയമെന്ന് ആർ.ജെ.ഡി നേതാവ് മൃത്യുഞ്ജയ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.