ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് മക്കൾ നല കൂട്ടണി പിളർന്നു: സി.പി.എമ്മിന് സ്വന്തം സ്ഥാനാർഥി
text_fieldsചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് അടുക്കുേന്താറും പാർട്ടികളിൽ വിള്ളൽ രൂപപ്പെടുന്നു. ഇടതുകക്ഷികളും പ്രമുഖ ദളിത് സംഘടനായ വിടുതലൈ ചിറുതൈകൾ കക്ഷിയും അംഗങ്ങളായ മക്കൾ നല കൂട്ടണി പിളർന്നു. സി.പി.എം സ്വന്തം നിലക്ക് സ്ഥാനാർയെ പ്രഖ്യാപിച്ചു. പ്രാദേശിക നേതാവായ എ.ലോകനാഥനാണ് സ്ഥാനാർഥി. കെട്ടിവെച്ച കാശ്പോലുംകിട്ടാനുള്ള സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ സ്ഥാനാർഥിലെ നിർത്തേണ്ടെന്ന് സി.പി.െഎയും വി.സി.കെയും നിലപാട് എടുത്തു.
എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത് ജനാധിപത്യ സംവിധാനത്തിെൻറ താൽപര്യമാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഒരാഴ്ച്ചയായി സഖ്യത്തിൽ ചർച്ചകൾ നടന്നെങ്കിൽ ഏകകണ്ഠമായ തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല. മണ്ഡലത്തിൽ യാതൊരു സ്വാധീനവും ഇല്ലാത്ത സാഹചര്യത്തിൽ ഡി.എംകെക്ക് പിന്തുണ നൽകണമെന്ന് സി.പി.െഎയുംവി.സി.കെയുടെയും നിലപാട്. മക്കൾ നല കൂട്ടണി (ജനക്ഷേമ മുന്നണി) പിന്തുണ ഡി.എംകെ വർക്കിങ് പ്രസിഡൻറ് എം.കെ സ്റ്റാലിൻ പരസ്യമായി അഭ്യർഥിച്ചിരുന്നു. അണ്ണാഡി.എംകെയിലെ ടി.ടി.വി ദിനകരനും പിന്തുണ തേടിയിരുന്നു. വിജയ സാധ്യതയുള്ള ഡി.എം.കെക്ക് നൽകുന്ന പിന്തുണ ഭാവിയിലെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാൻഅനുകൂല ഘടകമാകുമെന്നുമുള്ള നിലപാടുകളോട് സിപി.എംവിയോജിച്ചു. ചർച്ചകളിൽ പൊതു തീരുമാനം പരാജയപ്പെട്ട സാഹചര്യത്തിൽ തങ്ങളുടെ ഒരുമിച്ചുള്ള തീരുമാനം ഇന്ന് വ്യക്തമാക്കുമെന്നു സി.പി.െഎ സംസ്ഥാന സെക്രട്ടറി മുത്തരശൻ, വി.സി.കെ നേതാവ് തിരുമാളവൻ എന്നിവർ അറിയിച്ചു. ഇരു പാർട്ടികളും സി.പി.എം സ്ഥാനാർഥിയെ പിന്തുണക്കണമെന്ന് സംസ്ഥാന സെക്രട്ടറി ജി.രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
2015 ൽ ജയലളിത മത്സരിച്ച ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ സി.പി.െഎ ദേശീയ സമിതി അംഗം സി.മഹേന്ദ്രനായിരുന്ന പ്രധാന എതിരാളി. ജയലളിതക്ക് 1.50 ലക്ഷംവോട്ടിെൻറ റെേക്കാഡ് ഭൂിരപക്ഷം ലഭിച്ചു. സി.മഹേന്ദ്രന് കെട്ടിവെച്ച കാശ്പോയി. 9,710 വോട്ടുകളാണ് ലഭിച്ചത്. ഡി.എംകെ മത്സരിച്ചിരുന്നില്ല. കഴിഞ്ഞ െപാതു തെരഞ്ഞെടുപ്പിന് രൂപീകൃതമായ മക്കൾനല കൂട്ടണിയിൽന ിന്ന് വൈക്കോയാണ് ആദ്യം പുറത്തുപോകുന്നത്. ഇതിനിടെ ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിനോട് തെറ്റി പുതിയ പാർട്ടിയുമായി ഭർത്താവ് കെ.മാധവൻ രംഗത്തിറങ്ങി. മറീനയിലെ ജയലളിതാ സ്മാരകത്തിൽ എത്തി പ്രാർഥിച്ച ശേഷമായിരുന്നു പ്രഖ്യാപനം.ദീപ തുടങ്ങിയ എം.ജി.ആർ ^അമ്മാ^ ദീപാ പേരവൈ യിൽ ദുഷ്ട ശക്തികൾ കടന്ന് കയറിയെന്ന് ആരോപിച്ചു. പാർട്ടിയുശട പേര് ൈ്വകാതെ വ്യക്തമാക്കും. ദീപയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാധവനായിരുന്നു േനതൃത്വംനൽകിയിരുന്നത്. ആർ.കെ നഗറിൽ ദീപക്കൊപ്പം എല്ലാ വേദികളിലും മാധവൻ കഴിഞ്ഞ ദിവസം വരെ പങ്കിട്ടിരുന്നു. എന്നാൽ തങ്ങളുടെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഒരേ വീട്ടിൽതന്നെ താമസിക്കുമെന്നുംമാധവൻ പറഞ്ഞു.അതേസ മയം ഭർാത്തവിനെ രണ്ട് ദിവസമായി കണ്ടിട്ടില്ലെന്നുംഅദ്ദേഹത്തിെൻറ തീരുമാനത്തിൽ അതിശയം ഉണ്ടെന്നും സ്വവസതിയിൽ വിളിച്ച ചേർത്ത വാർത്താസമ്മേളനത്തിൽ ദീപ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.