ആർ.കെ നഗർ: അന്വേഷണ സംഘത്തിെൻറ പ്രവർത്തനം നിരീക്ഷിക്കും
text_fieldsചെന്നൈ: റദ്ദാക്കപ്പെട്ട ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് പണം നൽകിയതുൾപ്പെടെ ആരോപണങ്ങൾ അന്വേഷിക്കുന്ന പൊലീസ് സംഘത്തിെൻറ പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥൻ നിരീക്ഷിക്കണമെന്ന മദ്രാസ് ഹൈകോടതി ഉത്തരവിെനത്തുടർന്ന് സിറ്റി െപാലീസ് ജോയൻറ് കമീഷണർ ചുമതല ഏറ്റെടുത്തു. അന്വേഷണ പുരോഗതി റിപ്പോർട്ട് കേസ് വീണ്ടും വാദംകേൾക്കുന്ന ആഗസ്റ്റ് 23ന് സമർപ്പിക്കും. ജസ്റ്റിസ് എം. സത്യനാരായണൻ, എം. ശേഷസായി എന്നിവരടങ്ങിയ ബെഞ്ചാണ് കേസിെൻറ മേൽനോട്ട ചുമതലക്ക് മുതിർന്ന ഉദ്യോഗസ്ഥെന നിയമിക്കണമെന്ന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.