Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.കെ നഗർ വരണാധികാരിയെ...

ആർ.കെ നഗർ വരണാധികാരിയെ സ്​ഥലം മാറ്റി

text_fields
bookmark_border
ആർ.കെ നഗർ വരണാധികാരിയെ സ്​ഥലം മാറ്റി
cancel

ചെന്നൈ: നടൻ വിശാലി​​​െൻറ നാമനിർദേശപത്രിക തള്ളി വിവാദത്തിലായ ആർ.​െക നഗർ വരണാധികാരി കെ. വേലുസാമിയെ തെരഞ്ഞെടുപ്പ്​ കമീഷൻ സ്​ഥലം മാറ്റി. തമിഴ്​നാട്​ വനിതാ വികസന കോർപ്പറേഷൻ എം.ഡി പ്രവീൺ പി. നായർക്കാണ്​ പകരം ചുമതല. മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ രാജേഷ്​ ലഖോനിയുടെ ശിപാർശ പ്രകാരമാണ്​ പ്രവീൺ പി. നായർക്ക്​ ചുമതല നൽകിയത്​. 

വിശാലി​​​െൻറ പത്രിക തള്ളിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടർന്ന്​ ഡി.എം.കെ ഉൾപ്പെടെ വിവിധ രാഷ്​ട്രീയ കക്ഷികൾ വരണാധികാരി​െയ മാറ്റണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. വരണാധികാരിക്ക്​ മുമ്പാകെ സമർപ്പിച്ച ത​​​െൻറ നാമനിർദേശ  പത്രികയിൽ പിന്നീട്​ മാറ്റം വരുത്തപ്പെട്ടതായി ജയലളിതയു​െട ബന്ധുവായ ദീപ ജയകുമാറും ആരോപിച്ചിരുന്നു. തുടർന്നാണ്​ സ്​ഥലം മാറ്റമുണ്ടായത്​. 

നേരത്തെ, മാർച്ച്​- ഏപ്രിലിൽ ആർ.​െക നഗർ വരണാധികാരിയായി പ്രവീണിനെ നിയമിച്ചിരുന്നെങ്കിലും വോട്ടിനു പണം ആരോപണത്തെ തുടർന്ന്​ തെരഞ്ഞെടുപ്പ്​ നടന്നിരുന്നില്ല.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nominationmalayalam newsVishalRK Nagar electionVishal electionReturninng Officer
News Summary - RK Nagar Returning Officer Transfered By EC - India News
Next Story