ലൈംഗിക പീഡനം: പച്ചൗരിക്കെതിരെ കടുത്ത നടപടിയുമായി ഡൽഹി കോടതി
text_fieldsന്യൂഡൽഹി: സഹപ്രവർത്തകക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ രജേന്ദ്ര കുമാർ പച്ചൗരിക്കെതിരെ കേസെടുക്കണമെന്ന് ഡൽഹി കോടതി. സ്ത്രീത്വത്തെ അപമാനിക്കൽ, ശാരീരിക പീഡനം, അശ്ലീല സംസാരവും ആംഗ്യങ്ങളും പ്രകടിപ്പിക്കൽ എന്നീ കുറ്റങ്ങൾ പച്ചൗരിക്കെതിരെ ചുമത്താമെന്നും കോടതി വ്യക്തമാക്കി. കേസിൻെറ വിചാരണ ഒക്ടോബർ 20ന് നടക്കും.
എനിക്ക് സന്തോഷം തോന്നുന്നു. ഇത് സത്യത്തിലേക്കുള്ള കുതിച്ചുചാട്ടമാണ്. ഇത് അനായാസമായിരുന്നില്ല. ദീർഘമായ കാത്തിരിപ്പാണ്- പരാതിക്കാരി വ്യക്തമാക്കി. പരാതിക്കാരിയുടെ അഭിഭാഷകൻ കുറ്റപത്രത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഞാൻ രാജ്യത്തിന് പുറത്താണെന്നുമായിരുന്നു പച്ചൗരിയുടെ മറുപടി.
2015ൽ സഹപ്രവർത്തകയുടെ പരാതിയിൽ പച്ചൗരിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് കൂടുതൽ സ്ത്രീകൾ ഇയാൾക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. തനിക്കെതിരായ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു കോടതിയിൽ പചൗരി സമർപിച്ച ഹരജി തള്ളിയിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചുള്ള അന്താരാഷ്ട്ര പാനലിൻറെ (IPCC) ചെയർമാൻ ആയിരുന്ന പച്ചൗരി ലൈംഗിക വിവാദത്തെ തുടർന്ന് 2015ൽ വിരമിച്ചിരുന്നു. പച്ചൗരിയുടെ ഭരണകാലയളവിലാണ് IPCC നൊബേൽ സമാധാന പുരസ്കാരം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.