Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരിസ്ഥിതി വിദഗ്​ധൻ...

പരിസ്ഥിതി വിദഗ്​ധൻ ആർ.കെ. പച്ചൗരി അന്തരിച്ചു

text_fields
bookmark_border
പരിസ്ഥിതി വിദഗ്​ധൻ ആർ.കെ. പച്ചൗരി അന്തരിച്ചു
cancel

ന്യൂഡൽഹി: ലോക പ്രശസ്​ത പരിസ്ഥിതി വിദഗ്​ധനും ഐക്യരാഷ്​​ട്രസഭയുടെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച അന്തർ സർക്ക ാർ പാനൽ ചെയർമാനുമായിരുന്ന രാജേന്ദ്ര കുമാർ പച്ചൗരി എന്ന ആർ.കെ. പച്ചൗരി (79) അന്തരിച്ചു. 2007ൽ പച്ചൗരി ചെയർമാനായിരിക്ക െ​ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച യു.എൻ പാനൽ, അമേരിക്കൻ വൈസ്​ പ്രസിഡൻറായിരുന്ന അൽ ഗോറിനൊപ്പം​ ​െനാബേൽ സമ്മാന ം പങ്കിട്ടിരുന്നു. കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന പ്രശ്​നങ്ങൾ രാജ്യാന്തരതലത്തിൽ ഉയർത്തുന്നതിൽ അദ്ദേഹം സുപ്ര ധാന പങ്കുവഹിച്ചു​.

ഇന്ത്യയിലെ ഊർജരംഗത്തെ പ്രധാന സ്ഥാപനമായ ‘ദ എനൽജി ആൻഡ്​ റിസോഴ്​സ്​ ഇൻസ്​റ്റിറ്റ്യൂട്ട്​’ (ടെറി) സ്​ഥാപക ഡയറക്​ടറാണ്​. 2001ൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു​. 1940 ആഗസ്​റ്റ്​ 20ന്​ ഉത്തരാഖണ്ഡിലെ നൈനിത്താളിലാണ്​ ജനനം. ബിഹാറിലെ ഇന്ത്യൻ റെയിൽവേ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെക്കാനിക്കൽ ആൻഡ്​​ എൻജിനീയറിങ്ങിൽനിന്ന്​ ബിരുദവും അമേരിക്കയിലെ നോർത്ത്​ കരോലിന സ്​റ്റേറ്റ്​ യൂനിവേഴ്​സിറ്റിയിൽനിന്ന്​ ഡോക്​ടറേറ്റും നേടി. കുറച്ചുകാലം വെസ്​റ്റ്​ വിർജിനിയ വാഴ്​സിറ്റിയിൽ വിസിറ്റിങ്​ പ്രഫസറായിരുന്നു. പിന്നീട്​ ഇന്ത്യയിലേക്ക്​ മടങ്ങിയ അദ്ദേഹം ഹൈദരാബാദിലെ അഡ്​മിനിസ്​​​േട്രറ്റിവ്​ സ്​റ്റാഫ്​ കോളജ്​ ഫാക്കൽറ്റിയും ഡയറക്​ടറുമായി. 1982ലാണ്​ ടെറി ഡയറക്​ടറാവുന്നത്​.

ലോക ഊർജ കൗൺസിൽ, ഇൻറർനാഷനൽ അസോസിയേഷൻ ഫോർ എനർജി ഇക്കണോമിക്​സ്​ അടക്കമുള്ള അന്താരാഷ്​​്ട്ര സമിതികളുടെ ചെയർമാൻ, ലോക ബാങ്ക്​ റിസർച്ച്​ ഫെലോ, 2001ൽ വാജ്​പേയി പ്രധാനമന്ത്രിയായിരിക്കെ സാമ്പത്തിക ഉപദേശക സമിതി അംഗം, ഇന്ത്യ ഇൻറർനാഷനൽ സ​െൻറർ, ഇന്ത്യ ഹാബിറ്റാറ്റ്​ സ​െൻറർ ഉൾപ്പെടെയുള്ളവയുടെ നിർവാഹക സമിതി അംഗം അടക്കം രാജ്യത്തിനകത്തും പുറത്തും ഒ​ട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്​.

ദീർഘകാലമായി ഹൃദ്രോഗബാധിതനായിരുന്ന പച്ചൗരി, ചൊവ്വാഴ്​ച ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ ശസ്​ത്രക്രിയക്ക്​ വിധേയനായിരുന്നു. ആരോഗ്യനില മോശമായ അദ്ദേഹം വ്യാഴാഴ്​ച ന്യൂഡൽഹിയിലെ വസതിയിലാണ്​ മരിച്ചത്​. ഭാര്യ: സരോജ്​ പച്ചൗരി. മക്കൾ: രശ്​മി, ഷോണാലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rk pachauriindia news
News Summary - rk pachauri passes away at 79
Next Story