അദ്വാനിയുടെ അറസ്റ്റിന് ഉത്തരവിട്ട ആർ.കെ. സിങ് കേന്ദ്രമന്ത്രിസഭയിൽ
text_fieldsന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുടെ രഥയാത്ര തടഞ്ഞ് അദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ ഉത്തരവിട്ട ഉദ്യോഗസ്ഥൻ മോദി മന്ത്രിസഭയിൽ ഉൗർജമന്ത്രിയായി. ബിഹാറിൽ നിന്നുള്ള ബി.ജെ.പി എം.പിയും മുൻ ആഭ്യന്തര സെക്രട്ടറിയുമായ ആർ.കെ. സിങ്ങിനെക്കുറിച്ച് വേറിട്ട മറ്റൊരു കഥകൂടിയുണ്ട്. സംഘ്പരിവാർ സംഘങ്ങളുടെ ഭീകരതയെക്കുറിച്ച് യു.പി.എ സർക്കാറിെൻറ കാലത്ത് വിവരങ്ങൾ നൽകിയ ആഭ്യന്തര സെക്രട്ടറിയായിരുന്നു ആർ.കെ. സിങ്.
അയോധ്യ പ്രക്ഷോഭത്തിെൻറ ഭാഗമായി അദ്വാനി രഥയാത്ര നയിച്ച് ബിഹാറിലെത്തിയപ്പോൾ സമസ്തിപ്പുർ ജില്ല മജിസ്ട്രേറ്റായിരുന്നു ആർ.കെ. സിങ്. 1990 ഒക്ടോബർ 30നാണ് അദ്വാനിയെ അറസ്റ്റു ചെയ്യാൻ അദ്ദേഹം ഉത്തരവിട്ടത്. മുഖ്യമന്ത്രി ലാലുപ്രസാദിെൻറ നിർദേശപ്രകാരമായിരുന്നു അത്.
1975 ബാച്ച് െഎ.എ.എസുകാരനായ ആർ.കെ. സിങ് 2011 മുതൽ 2013 വരെ ആഭ്യന്തര സെക്രട്ടറിയായിരുന്നു. സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിൽ അസീമാനന്ദ അടക്കമുള്ളവരുടെ പേര് എടുത്തുപറഞ്ഞ് ഹിന്ദുത്വ ഭീകരതയെക്കുറിച്ച വിവരം പങ്കുവെച്ചും ആർ.കെ. സിങ് ശ്രദ്ധേയനായി. ആർ.എസ്.എസുമായി അടുത്ത ബന്ധമുള്ള 10 പേർക്ക് ഇന്ത്യയിലെ വിവിധ ഭീകര ചെയ്തികളിൽ ബന്ധമുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന അദ്ദേഹം വെളിപ്പെടുത്തി. 2013ലാണ് ബി.ജെ.പിയിൽ ചേർന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ അര മണ്ഡലത്തിൽനിന്ന് ലോക്സഭയിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.