മേഘാലയയിൽ കനത്ത മഴ; ദേശീയ പാതയിലെ ഗർത്തത്തിൽ ട്രക്ക് മറിഞ്ഞു VIDEO
text_fieldsഷില്ലോങ്: മേഘാലയയിൽ കനത്ത മഴയെ തുടർന്ന് ദേശീയ പാതയിൽ രൂപപ്പെട്ട ചെറിയ ഗർത്തത്തിൽ ട്രക്ക് മറിഞ്ഞുവീണു. കിഴക്കൻ ജയിന്ത കുന്നുകളിലൂടെ പാത കടന്നുപോകുന്നിടത്താണ് അപകടം. ട്രക്കിന്‍റെ ദൃശ്യങ്ങൾ വാർത്താ ഏജൻസി പുറത്ത് വിട്ടു.
ഇതുവഴിയുള്ള യാത്ര തത്കാലം ഒഴിവാക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മേഘാലയ, അസം, മിസോറം എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പ്രധാനപാതയാണ് എൻ.എച്ച് 6. എൻ.എച്ച് 6ൽ പലയിടത്തും തകർന്നിട്ടുണ്ട്.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ചിറാപുഞ്ചിയിൽ 811.6 മില്ലിമീറ്റർ മഴയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
1995 ജൂണിന് ശേഷം ഉണ്ടായ ഏറ്റവും വലിയ മഴയാണിതെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. മേഘാലയയിലും അസമിലും റെഡ് അലർട്ടാണ് നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.