പാതയോരത്തെ അടിസ്ഥാന സൗകര്യം യാത്രക്കാരുടെ മൗലികാവകാശം –ഹിമാചൽ കോടതി
text_fieldsന്യൂഡൽഹി: പാതയോരത്ത് ശൗചാലയങ്ങൾ അടക്കം അടിസ്ഥാന സൗകര്യങ്ങൾ യാത്രക്കാരുടെയും വിനോദ സഞ്ചാരികളുടെയും മൗലികാവകാശമാണെന്ന് ഹിമാചൽ പ്രദേശ് ഹൈകോടതി ഉത്തരവിട്ടു. 2016-17ൽ 84 ലക്ഷം ടൂറിസ്റ്റ് വാഹനങ്ങൾ സംസ്ഥാനത്തെത്തി. ദേശീയ-സംസ്ഥാന പാതകളിൽകൂടി ദിനംപ്രതി 5000 ബസുകൾ തലങ്ങും വിലങ്ങും യാത്രചെയ്യുന്നു. എന്നാൽ, പാതയോരങ്ങളിൽ പൊതുജനങ്ങൾക്കായി ഒരു അടിസ്ഥാന സൗകര്യവും നിലവിലില്ല.
അതിനാൽ, യാത്രക്കാർ തുറസ്സുകളിൽ മലമൂത്ര വിസർജനം നടത്താൻ നിർബന്ധിതരാവുകയാണ്. ഇത് മലിനീകരണത്തിനും പരിസ്ഥിതി നാശങ്ങൾക്കും കാരണമാകുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനൊപ്പം അതിനുള്ള അവകാശം ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും സർക്കാറിെൻറ ചുമതലയാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് സന്ദീപ് ശർമ എന്നിവർ നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.