റോഡും ടവറും ജലപാതയും വിൽപനക്ക്; ജവഹർലാൽ നെഹ്റു സ്േറ്റഡിയം പാട്ടത്തിന്
text_fieldsന്യൂഡൽഹി: പൊതുമേഖല സ്ഥാപനങ്ങൾക്കു പിന്നാലെ, റോഡും ടവറും വിൽപനക്ക് ഒരുങ്ങി സർക്കാർ. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്േറ്റഡിയവും മറ്റും പാട്ടത്തിന് നൽകിയേക്കും. കൂടുതൽ വിമാനത്താവളങ്ങൾ കോർപറേറ്റുകൾക്ക് നൽകാനും ഉദ്ദേശ്യമുണ്ട്. പണഞെരുക്കത്തിെൻറ പേരിൽ ഇൗ നടപടികളിലൂടെ 2.50 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി പണിപ്പുരയിലാണ്.
കോവിഡും സാമ്പത്തിക പ്രതിസന്ധിയും മൂലം സർക്കാറിെൻറ ഓഹരി വിൽപന നീക്കങ്ങൾ മുടന്തുകയാണ്. പൊതുനിക്ഷേപംകൊണ്ടു പടുത്തുയർത്തിയ അടിസ്ഥാന സൗകര്യങ്ങൾ കോർപറേറ്റുകൾക്ക് തീറായും പാട്ടത്തിനും നൽകി പണം സമാഹരിക്കാനുള്ള പദ്ധതി ഇതേതുടർന്നാണ് തയാറാക്കുന്നത്. പ്രധാന റോഡുകളുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനുള്ള പദ്ധതിയാണ് ഒന്ന്. വൈദ്യുതി വിതരണ ലൈനുകൾ, ടെലികോം ടവറുകൾ, എണ്ണ-വാതക പൈപ് ലൈനുകൾ, 150 യാത്രാ ട്രെയിനുകൾ, വിവിധ ജലപാതകൾ എന്നിവ ഇങ്ങനെ കൈമാറാൻ ഉദ്ദേശിക്കുന്നു. എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ ഓഹരി വിൽപന, ഇതിനകം അദാനിക്ക് കൈമാറിയ ആറെണ്ണത്തിനു പുറമെ കൂടുതൽ വിമാനങ്ങളുടെ നടത്തിപ്പ് കൈമാറ്റം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
നിതി ആയോഗാണ് 'പണമാക്കൽ ആസൂത്രണ പദ്ധതി' 2024 വരെയുള്ള വർഷങ്ങളിലേക്കായി തയാറാക്കി വരുന്നത്. ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന പൊതു ആസ്തികളെക്കുറിച്ച വിവരം കൈമാറാൻ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷത്തേക്ക് ഇങ്ങനെ കൈമാറാൻ കഴിയുന്ന ആസ്തികളുടെ പട്ടിക ചർച്ചചെയ്യാൻ സെക്രട്ടറിതല ചർച്ചയും നടന്നു. 50 സ്റ്റേഷനുകളും 150 യാത്രാവണ്ടികളും സ്വകാര്യ കമ്പനികളെ ഏൽപിക്കുക വഴി 90,000 കോടി റെയിൽവേയിൽനിന്ന് സമാഹരിക്കാമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ തുടങ്ങിയ കമ്പനികളുടെ സ്വത്ത് വിറ്റ് 40,000 കോടിയും 7,000 കിലോമീറ്റർ വരുന്ന ദേശീയപാത പാട്ടത്തിന് നൽകി 30,000 കോടി സമാഹരിക്കാനുമാണ് ഉദ്ദേശ്യം- ഇങ്ങനെ നീളുന്നു പട്ടിക. 13 വിമാനത്താവളങ്ങൾകൂടി മറിച്ചുവിൽക്കാനും ഉദ്ദേശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.