മഞ്ഞുവീഴ്ച കാരണം ആംബുലൻസ് ലഭിച്ചില്ല; ഒടുവിൽ സൈനിക വാഹനത്തിൽ യുവതിക്ക് സുഖപ്രസവം
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിൽ സൈനിക വാഹനത്തിൽ പെൺകുഞ്ഞിന് ജൻമം നൽകി യുവതി. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് യുവതിക്ക് സൈനിക വാഹനത്തിൽ സുഖപ്രസവം നടന്നത്.
പ്രസവ വേദനയാൽ ബുദ്ധിമുട്ടിയ യുവതിയെ ആശുപത്രിയിലെത്തിക്കാൻ കടുത്ത മഞ്ഞുവീഴ്ച കാരണം ആംബുലൻസ് ലഭ്യമാകാതെ വന്നതോടെയാണ് സൈനിക വാഹനം സഹായത്തിനെത്തിയത്. നരിക്കൂട്ടിൽ നിന്നുള്ള യുവതിയെ ആശുപത്രിയിലെത്തിക്കാൻ സഹായം ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച പുലർച്ചെയോടെ കാർലൂസ് കമ്പനി കമാൻഡർക്ക് അടിയന്തര ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. പ്രദേശത്തെ ആശാവർക്കറാണ് ആംബുലൻസ് ലഭ്യമാകാതെ വന്നതോടെ കമാൻഡറെ വിളിച്ചത്.
തുടർന്ന് സൈനിക വൈദ്യ സംഘത്തേയും കൂട്ടിക്കൊണ്ട് സൈനിക വാഹനം ഉടനടി നരിക്കൂട്ടിലെത്തി. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ വേദന കലശലായതോടെ ഒപ്പമുണ്ടായിരുന്ന ആശാവർക്കർ സൈനിക സംഘത്തോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു.
ശേഷം ആർമി മെഡിക്കൽ ടീമിെൻറ സഹായത്തോടെ വാഹനത്തിനകത്തു വെച്ചു തന്നെ യുവതി പെൺകുഞ്ഞിന് ജൻമം നൽകുകയായിരുന്നു. തുടർന്ന് മാതാവിനേയും കുഞ്ഞിനേയും സുരക്ഷിതമായി ആശുപത്രിയിുലേക്ക് മാറ്റി.
കമ്പനി കമാൻഡർ യുവതിയുടെ കുടുംബത്തിന് ആശംസകൾ നേരുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ആശാവർക്കറുടെ ധീരതക്കും സമയോചിതമായ ഇടപെടലിനും സൈനിക വൈദ്യ സംഘത്തിൽ വിശ്വാസമർപ്പിച്ചതിനും കമാൻഡർ പ്രത്യേകം അഭിനന്ദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.