ബിഹാറിലെ മുത്തൂറ്റ് ശാഖയിൽ വൻ മോഷണം; 55 കിലോ സ്വർണം കവർന്നു
text_fieldsപട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപുർ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ വൻ കവർച്ച. പ കൽസമയത്ത് ആയുധധാരികളായ ആറ് കവർച്ചക്കാർ മാനേജറെ തോക്കുചൂണ്ടി ബന്ദിയാക്കി 55 കിലോ സ്വർണം കവർന്നു. 21 കോടിയിലേറെ രൂപ മൂല്യം വരുന്ന സ്വർണമാണ് കടത്തിയത്. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവമെന്ന് പൊലീസ് സൂപ്രണ്ട് എം.കെ. ചൗധരി പറഞ്ഞു.
ആറോ ഏഴോ പേർ അടങ്ങുന്ന ആയുധധാരികളായ സംഘം ഹാജിപുർ മുത്തൂറ്റ് ശാഖയിലെത്തുകയും മാനേജറെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ശാഖയിലുണ്ടായിരുന്ന 55 കിലോ സ്വർണവുമായി രക്ഷപ്പെടുകയായിരുന്നു. വിപണി വില അനുസരിച്ച് 21 കോടി രൂപയിലേറെ മൂല്യം വരുന്ന സ്വർണമാണ് കവർന്നതെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
കൊച്ചി ആസ്ഥാനമായുള്ള മുത്തൂറ്റ് ലോകത്തെതന്നെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനമാണ്. ഇന്ത്യയിലും വിദേശത്തുമായി 4400 ശാഖകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.