മലയാളിയടക്കം എട്ടുപേരടങ്ങുന്ന കവർച്ച സംഘം മംഗളൂരുവിൽ പിടിയിൽ
text_fieldsമംഗളൂരു: നാഷനൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പേരിൽ വ്യവസായികളടക്കമുള്ള വരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന മലയാളിയടക്കം എട്ടംഗ സംഘത്തെ മംഗളൂരുവിൽ പിടികൂ ടി. മുഖ്യപ്രതി കൊല്ലം ശക്തികുളങ്ങര കാവനാട് മരിയ കോേട്ടജിൽ ടി. സാം പീറ്റർ (53), കൂട്ടു പ്രതികളായ കുടക് സിദ്ധാപുര അരീക്കരെ സ്വദേശി ടി.കെ. ബൊപ്പണ്ണ (33), വീരാജ്പേട്ട് നൽകേ രി സ്വദേശി ചിന്നപ്പ (38), ബംഗളൂരു നോർത്ത് നീലസാന്ദ്ര സ്വദേശി എം.ആർ. മദൻ (41), ബംഗളൂരു കനക് പുര സ്വദേശി സുനിൽ രാജു (35), ബംഗളൂരു ഉത്തരഹള്ളി സ്വദേശി കോതണ്ഡരാമ (39), മംഗളൂരു കുളൂർ സ ്വദേശി ജി. മുഹ്യിദ്ദീൻ എന്ന ചെറിയാൻ (70), മംഗളൂരു ഫൽനിർ സ്വദേശി എ.കെ. അബ്ദുൽ ലത്തീഫ് ( 59) എന്നിവരാണ് മംഗളൂരു ഇൗസ്റ്റ് പൊലീസിെൻറ പിടിയിലായത്.
തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ മംഗളൂരു നഗരത്തിൽ പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ദേശീയപാതയിൽ പമ്പ്വെല്ലിലെ ലോഡ്ജിൽനിന്നാണ് സംഘം പിടിയിലായത്. രണ്ടു ദിവസമായി ഇവർ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും ലോഡ്ജിൽ രേഖകളൊന്നും നൽകിയിട്ടില്ല. നമ്പർപ്ലേറ്റില്ലാത്ത വാഹനം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ പി.എസ്. ഹർഷയുടെ നിർദേശപ്രകാരം ഇൗസ്റ്റ് പൊലീസ് സംഘത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോെടയാണ് തട്ടിപ്പ് പുറത്തായത്.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണം നടത്തുകയാണെന്ന വ്യാജേനയാണ് വൻ വ്യവസായികെള ഭീഷണിപ്പെടുത്തി പണം തട്ടിയതെന്നാണ് സൂചന.
ഇയാൾ സഞ്ചരിച്ചിരുന്ന ‘ഗവ. ഒാഫ് ഇന്ത്യ നാഷനൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ’ എന്ന ബോർഡുവെച്ച രണ്ടു വാഹനവും പിടിച്ചെടുത്തു.
തട്ടിപ്പിനും പിടിച്ചുപറിക്കുമായി ഉപയോഗിച്ചിരുന്ന റിവോൾവർ, എട്ടു വെടിയുണ്ടകൾ, 4.5 എം.എം പിസ്റ്റൾ, 10 മൊബൈൽ ഫോണുകൾ, ലാപ്ടോപ്, വോയ്സ് റെക്കോഡർ, വിസിറ്റിങ് കാർഡുകൾ, വ്യാജ തിരിച്ചറിയൽ കാർഡുകൾ എന്നിവയും 20 ലക്ഷം രൂപയും കണ്ടെടുത്തു.
പിടിയിലായ സാം പീറ്ററാണ് കവർച്ച ആസൂത്രണം ചെയ്തിരുന്നത്. ഇയാൾക്ക് പശ്ചിമ ബംഗാളിലും ഭുവനേശ്വറിലും തട്ടിപ്പുസംഘങ്ങളുമായി ബന്ധമുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ പറഞ്ഞു. മുഹ്യിദ്ദീൻ, ലത്തീഫ് എന്നിവർ മംഗളൂരു കേന്ദ്രമായാണ് പ്രവർത്തിച്ചിരുന്നത്. സംഘത്തിന് മംഗളൂരുവിൽ മുറിയടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയത് ഇരുവരുമാണ്. ബാക്കിയുള്ള പ്രതികൾ ബംഗളൂരു അടക്കമുള്ള കർണാടകയുടെ മറ്റിടങ്ങളിൽ സാം പീറ്ററിന് തട്ടിപ്പിന് വഴിയൊരുക്കുന്നവരാണ്.
സംഘത്തിന് തീവ്രവാദബന്ധമില്ലെന്നും മംഗളൂരു സ്വദേശികളായ ലത്തീഫ്, മുഹ്യിദ്ദീൻ എന്നിവരുമായി മലയാളിയായ സാം പീറ്ററിനുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുകയാണെന്നും കമീഷണർ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരുടെയും നിയമവിദഗ്ധരുടെയും സഹായത്താൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അഴിമതിക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് നാഷനൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. ഉത്തർപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൗ സംഘടനയുമായി പിടിയിലായവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
കേസിെൻറ അന്വേഷണത്തിനായി ഡി.സി.പി ലക്ഷ്മി ഗണേശ്, അരുണാംശു ഗിരി, എ.സി.പി ഭാസ്കർ ഒക്കലിഗ, മംഗളൂരു ഇസ്റ്റ് എസ്.െഎ ശാന്തറാം എന്നിവരടങ്ങളുന്ന പ്രത്യേക സംഘത്തെ സിറ്റി പൊലീസ് കമീഷണർ നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.