കേന്ദ്രസർക്കാർ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം തന്നെ വേട്ടയാടുന്നു -റോബർട്ട് വാദ്ര
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ തന്നെ വേട്ടയാടുന്നുവെന്ന് വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. കേന്ദ്ര സർക്കാർ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം തന്നെ വേട്ടയാടുന്നുവെന്നും വാദ്ര പറഞ്ഞു. പ്രിയങ്ക ഗാന്ധി കർഷക സമരത്തോടൊപ്പം നിൽക്കുന്നതാണ് ഇതിന് കാരണം. കേന്ദ്ര ഏജൻസികളെ തനിക്കെതിരെ തെറ്റായി ഉപയോഗിക്കുന്നുവെന്നും വാദ്ര ആരോപിച്ചു.
23,000 രേഖകൾ തന്‍റെ ഒാഫീസിൽ നിന്ന് അന്വേഷണ ഏജൻസി എടുത്തു. അന്വേഷണ സംഘത്തിന്‍റെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. ഒാരോ മൂന്നു ദിവസം കൂടുമ്പോഴും തനിക്ക് നോട്ടീസ് അയക്കുന്നുണ്ട്. ഒരേ ചോദ്യത്തിന് 10 തവണയിലധികം ഉത്തരം നൽകിയിട്ടുണ്ടെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐയോട് റോബർട്ട് വാദ്ര പറഞ്ഞു.
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും ആദായ നികുതി വകുപ്പിന്‍റെയും ഒരോ ചോദ്യത്തിനും രേഖകൾ കാണിച്ചാണ് മറുപടി നൽകുന്നത്. തന്‍റെ ബിസിനസ് ചരിത്രത്തെ കുറിച്ച് വാക്കാലും രേഖാമൂലവും വിശദീകരണം നൽകിയിട്ടുണ്ടെന്നും വാദ്ര വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.