ബീക്കാനർ ഭൂമിതട്ടിപ്പ് കേസ്:വാദ്രയെയും മാതാവിനെയും ചോദ്യം ചെയ്തു
text_fieldsജയ്പുർ: രാജസ്ഥാനിലെ അതിർത്തി ജില്ലയായ ബിക്കാനിറിലെ ഭൂമി ഇടപാടുമായി ബന്ധപ്പെ ട്ട് ചോദ്യം ചെയ്യലിനായി എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റേ ാബർട്ട് വാദ്രയും അദ്ദേഹത്തിെൻറ മാതാവ് മൗറീനും ജയ്പുരിലെ എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) സോണൽ ഒാഫിസിൽ ഹാജരായി. പ്രിയങ്ക ഗാന്ധി അവരെ ഇ.ഡി ഒാഫിസ് വരെ അനുഗമിച്ചെങ്കിലും പിന്നീട് തിരിച്ചുപോയി. ചോദ്യം ചെയ്യലിനുശേഷം ആദ്യം മൗറീനെയും പിന്നീട് ഉച്ച ഒന്നരേയാടെ വാദ്രയെയും വിട്ടയച്ചു. ചോദ്യം ചെയ്യൽ ബുധനാഴ്ചയും തുടരും.
ഇ.ഡി ഒാഫിസിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രങ്ങളുള്ള ബാനറുകൾ ഉയർത്തുകയും മോദി വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. എന്നാൽ, ഇതേക്കുറിച്ച് അറിയില്ലെന്ന് പാർട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഇ.ഡി മുമ്പാകെ ഇത് നാലാം തവണയാണ് റോബർട്ട് വാദ്ര ഹാജരാകുന്നത്.
കേസിൽ തെൻറ മാതാവിനെയും സർക്കാർ പീഡിപ്പിക്കുകയാണെന്ന് വാദ്ര പറഞ്ഞു. എെൻറ അമ്മക്ക് 75 വയസ്സായി. അവർക്ക് പലവിധ വിഷമങ്ങളുമുണ്ട്. ഏത് നിയമത്തിെൻറ അടിസ്ഥാനത്തിലാണ് മുതിർന്ന പൗരയായ അവരെ ഇങ്ങനെ പീഡിപ്പിക്കുന്നത് എന്ന് വാദ്ര ചോദിച്ചു. എക്കാലവും നിയമാനുസൃതമായി ജീവിച്ച ആളാണ് ഞാൻ. എത്ര മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയനാകാനും വിഷമമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ, നരേന്ദ്ര മോദി സർക്കാർ പകതീർക്കുകയാണെന്ന് വാദ്ര ഫേസ്ബുക്കിലും കുറിച്ചു. കള്ളപ്പണക്കേസിൽ കഴിഞ്ഞ മൂന്നു തവണയും വാദ്ര ഹാജരായത് ഇ.ഡിയുടെ ഡൽഹി ഒാഫിസിലാണ്. ബിക്കാനിർ കേസിൽ ഇ.ഡി വാദ്രക്ക് മൂന്നുവട്ടം നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇന്ത്യ-പാക് അതിർത്തിയോടു ചേർന്നുള്ള പ്രദേശത്താണ് വിവാദ ഭൂമി ഇടപാട് നടന്നത്. ഇതുസംബന്ധിച്ച സ്ഥലത്തെ തഹസിൽദാരുടെ റിപ്പോർട്ടിനെ തുടർന്നാണ് രാജസ്ഥാൻ പൊലീസ് കേസെടുക്കുന്നത്. പിന്നീട് 2015ൽ ഇ.ഡിയും കേസെടുത്തു. വാദ്രയുമായി ബന്ധമുണ്ടെന്ന് ആേരാപിക്കുന്ന ‘സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്’ ആണ് ഇവിടെ ഭൂമി വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.