വാദ്രയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെൻറ്
text_fieldsന്യൂഡൽഹി: എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ ്രയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് വിഭാഗം ബുധനാഴ്ച ചോദ്യംചെ യ്തു. കോൺഗ്രസിലെ നേതൃപദവി പ്രിയങ്ക ഏറ്റെടുത്ത ദിവസംതന്നെയാണ് ചോദ്യംചെയ്യൽ നേ രിടാൻ വാദ്ര എൻഫോഴ്സ്മെൻറ് ആസ്ഥാനെത്തത്തിയത്. വാദ്രയെ പ്രിയങ്ക ഗാന്ധി എൻഫ ോഴ്സ്മെൻറ് ഒാഫിസ് വരെ കൊണ്ടുവിടാൻ എത്തിയത് മറ്റൊരു രാഷ്ട്രീയ സന്ദേശമായി.
ആറു ഫ്ലാറ്റുകളും രണ്ടു വില്ലകളും അടക്കം ലണ്ടനിൽ വാങ്ങിയ എട്ടു വസ്തുവകകളുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായിരുന്നു ചോദ്യംചെയ്യൽ. 2005നും 2010നുമിടയിലാണ് ഇൗ ഇടപാടുകൾ നടന്നത്. വർഷങ്ങളായി നിലനിൽക്കുന്ന കേസ്, പ്രിയങ്ക ഗാന്ധിയെ എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചതിനു പിന്നാലെയാണ് എൻഫോഴ്സ്മെൻറ് വിഭാഗം സജീവമാക്കിയത്. അറസ്റ്റ് ചെയ്തേക്കാമെന്ന സൂചന കിട്ടിയതിനെ തുടർന്ന് വാദ്ര മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചിരുന്നു. ഇൗ മാസം 16 വരെ അറസ്റ്റ് ചെയ്യരുതെന്ന് എൻേഫാഴ്സ്മെൻറിനോടും അന്വേഷണവുമായി സഹകരിക്കാൻ റോബർട്ട് വാദ്രയോടും കോടതി നിർദേശിച്ചു. ഇതനുസരിച്ചാണ് വാദ്ര ചോദ്യംചെയ്യലിന് എത്തിയത്.
വാദ്രക്കൊപ്പം വൈകീട്ട് നാലു മണിയോടെ െടായോട്ട ലാൻഡ് ക്രൂയിസറിൽ എൻഫോഴ്സ്മെൻറ് കേന്ദ്രത്തിനു മുന്നിലെത്തിയ പ്രിയങ്ക ഗാന്ധി കാറിൽനിന്ന് ഇറങ്ങിയില്ല. വാദ്രക്കുവേണ്ടി അഭിഭാഷകർ നേരേത്ത എത്തിയിരുന്നു. വാദ്ര മാത്രമാണ് ഒാഫിസിലേക്ക് കയറിപ്പോയത്. തൊട്ടുപിന്നാലെ പ്രിയങ്ക കാറിൽ മടങ്ങുകയും ചെയ്തു. അതിനുശേഷമാണ് എ.െഎ.സി.സി ആസ്ഥാനത്ത് ചുമതലയേൽക്കാൻ പ്രിയങ്ക എത്തിയത്. വാദ്രയെ ചോദ്യംചെയ്യുന്ന കാര്യം വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോൾ ‘‘ഞാൻ ഭർത്താവിനൊപ്പം നിൽക്കുന്നു. ഞാൻ എെൻറ കുടുംബത്തെ പിന്തുണക്കുന്നു’’ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
19 ലക്ഷം പൗണ്ടിെൻറ ഒരു കെട്ടിടം ലണ്ടനിൽ വാങ്ങിയതുമായി ബന്ധെപ്പട്ടതാണ് വാദ്രക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒന്ന്. ലണ്ടനിലെ ആസ്തി സംബന്ധിച്ച ഇടപാടുകളുടെ വിശദാംശങ്ങളാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വാദ്രയിൽനിന്ന് തേടിയത്. വാദ്രയെ അഞ്ചു മണിക്കൂറിലേറെ ചോദ്യംചെയ്തു. ഇതാദ്യമാണ് വാദ്ര ചോദ്യംചെയ്യലിന് എൻഫോഴ്സ്മെൻറ് മുമ്പാകെ ഹാജരായത്. കേന്ദ്ര അന്വേഷണ ഏജൻസികളായ സി.ബി.െഎയെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെയും മോദിസർക്കാർ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്ന ആരോപണം ശക്തിപ്പെട്ടിരിക്കെതന്നെയാണ് വാദ്രക്കെതിരായ നടപടി ഉൗർജിതമാക്കിയത്.
ശാരദ ചിട്ടി തട്ടിപ്പു കേസ് അന്വേഷിച്ച കൊൽക്കത്ത പൊലീസ് കമീഷണറെ കസ്റ്റഡിയിലെടുക്കാൻ സി.ബി.െഎ സംഘം കഴിഞ്ഞ ദിവസം ചെന്നത് വലിയ രാഷ്ട്രീയ വിഷയമായി മാറിയിരുന്നു. അന്വേഷണ ഏജൻസികളുടെ ഭാഗത്തെ ശരിതെറ്റുകളേക്കാൾ, നടപടിക്ക് തിരഞ്ഞെടുത്ത സമയം രാഷ്ട്രീയ പ്രതികാരത്തിന് തെളിവായി ഉയർത്തിക്കാട്ടുകയാണ് കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത കേസിലാണ് വാദ്രയെ വീണ്ടും ചോദ്യംചെയ്യുന്നതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.