Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 5:08 AM GMT Updated On
date_range 29 May 2019 8:40 AM GMTകള്ളപ്പണ കേസ്: റോബർട്ട് വാധ്രക്ക് വീണ്ടും എൻഫോഴ്സ്മെന്‍റ് നോട്ടീസ്
text_fieldsbookmark_border
ന്യൂഡൽഹി: കള്ളപ്പണ കേസിൽ വ്യവസായി റോബർട്ട് വാധ്രക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. നാളെ രാവില െ 10.30ന് ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. ഒമ്പതാം തവണയാണ് വാധ്രയെ ചോദ്യം ചെയ്യാനാണ് ഇ.ഡി വിളിച്ചു വരുത്തുന്നത്.
യു.പി.എ സർക്കാറിന്‍റെ കാലത്ത് ലണ്ടൻ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വാധ്രക്കെതിരായ ആരോപണം. അതിനിടെ, വാധ്രയെ അറസ്റ്റ് ചെയ്യുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവിനെതിരെ ഇ.ഡി നൽകിയ ഹരജി കോടതിയുടെ പരിഗണനയിലുണ്ട്.
ഈ ഹരജിയിലെ മറുപടി സമർപ്പിക്കാൻ ജൂലൈ 17 വരെ വാധ്രക്ക് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇതിനിടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story