വാദ്രയെ ഒമ്പതു മണിക്കൂർ ചോദ്യം ചെയ്തു; കൂട്ടിക്കൊണ്ടു പോകാൻ പ്രിയങ്കയെത്തി
text_fieldsന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർ ട്ട് വാദ്രയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്തു. ലണ്ടനിൽ അനധികൃത സ് വത്ത് വാങ്ങാൻ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് തുടർച്ചയായ രണ്ടാം ദിവസവും വാദ്രയെ ചോദ്യം ചെയ്തത്. ഒമ ്പതു മണിക്കൂർ നീണ്ട നടപടിക്രമത്തിനൊടുവിൽ പുറത്തിറങ്ങിയ വാദ്രയെ കൂട്ടിക്കൊണ്ടുപോകാൻ, ജാംനഗർ ഹൗസിലെ ഇ.ഡി ഒാഫിസിനു മുന്നിൽ പ്രിയങ്ക ഗാന്ധി വാഹനവുമായി കാത്തിരിപ്പുണ്ടായിരുന്നു. ഇദ്ദേഹത്തെ ശനിയാഴ്ച വീണ്ടും വിളിപ്പിച്ചേക്കുമെന്നറിയുന്നു.
ബ്രിട്ടനിൽ ആസ്തി സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസിക്ക് ലഭിച്ച രേഖകളെ ആസ്പദമാക്കി കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം തേടാനായാണ് വാദ്രയെ വിളിച്ചുവരുത്തിയതെന്ന് അധികൃതർ പറഞ്ഞു. തെൻറ പക്കലുള്ള ചില രേഖകൾ വാദ്ര കൈമാറിയതായും കൂടുതൽ രേഖകൾ ലഭ്യമാക്കുമെന്ന് പറഞ്ഞുവെന്നും ഇ.ഡി വൃത്തങ്ങൾ വിശദീകരിച്ചു. ബുധനാഴ്ചത്തെ അഞ്ചര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ അധികൃതരുടെ മുഴുവൻ ചോദ്യങ്ങൾക്കും വാദ്ര ഉത്തരം നൽകിയിരുന്നതായി അദ്ദേഹത്തിെൻറ അഭിഭാഷകൻ അറിയിച്ചു. വ്യാഴാഴ്ച 11.25 ഒാടെ അദ്ദേഹം ഇ.ഡി ഒാഫിസിലെത്തുന്നതിനു മുേമ്പതന്നെ അഭിഭാഷകസംഘം സ്ഥലത്തെത്തിയിരുന്നു.
ലണ്ടനിൽ ഒട്ടനവധി പുതിയ ആസ്തികൾ വാദ്ര വാങ്ങിക്കൂട്ടിയതായി വിവരമുണ്ട് എന്ന് ഡൽഹി കോടതി മുമ്പാകെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അവകാശപ്പെട്ടിരുന്നു. എന്നാൽ, രാഷ്ട്രീയപരമായ കാരണങ്ങളാലുള്ള വേട്ടയാടലാണ് ഇത് എന്നാണ് വാദ്രയുടെ നിലപാട്. തെൻറ കക്ഷി ഒരു നിയമവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ല എന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ കെ.ടി.എസ് തുൾസി വ്യാഴാഴ്ച പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.