സാമ്പത്തിക തട്ടിപ്പ്: റോബർട്ട് വാദ്രയുടെ അറസ്റ്റിന് താൽക്കാലിക സ്റ്റേ
text_fieldsന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യവസായി റോബർട്ട് വദ്രയുടെ അറസ്റ്റിന് താൽക്കാലിക സ്റ്റേ. വാദ്രയെ മാർച്ച് 19 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. കേസ് സംബന്ധിച്ച 23,000 പേജുള്ള രേഖകള്‍ മുഴുവൻ ആവശ്യപ്പെട്ട് വാദ്ര നേരത്തെ പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് എൻഫോഴ്മെന്‍റ് ഡയറക്ടേറ്റ് അഞ്ചു ദിവസത്തെ സമയം തേടി. രേഖകൾ ആവശ്യപ്പെട്ടത് കേസ് നീട്ടിവെക്കാനുള്ള വാദ്രയുടെ നീക്കമാണെന്ന് എന്‍ഫോഴ്സ്മെന്‍റ് അഭിഭാഷകൻ വാദിച്ചിരുന്നു.
ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിെൻറ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്.
കേസിൽ റോബർട്ട വദ്രയെയും അമ്മയേയും ജയ്പൂരിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വദ്രയും കൂട്ടരും അമിത ലാഭമുണ്ടാക്കി എന്നാണ് എൻഫോഴ്സ്മെന്‍റിന്‍റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വദ്രക്കെതിരെ എൻഫോഴ്സ്മെന്‍റ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.