Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൻകുടലിൽ ട്യൂമർ; വിദേശ...

വൻകുടലിൽ ട്യൂമർ; വിദേശ യാത്രാനുമതി തേടി വാധ്ര

text_fields
bookmark_border
Vadra
cancel

ന്യൂഡൽഹി: വൻകുടലിൽ ട്യൂമറാണെന്നും ചികിത്സക്കായി ലണ്ടനിലേക്ക് പോകേണ്ടതുണ്ടെന്നും വ്യവസായിയും പ്രിയങ്ക ഗാന് ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്ര. സി.ബി.ഐ പ്രത്യേക കോടതിയിൽ വിേദശ യാത്രാനുമതി സംബന്ധിച്ച വിചാരണക്കിടെയാണ് വാ ധ്ര ഡൽഹി ഗംഗാറാം ആശുപത്രിയിൽനിന്നുള്ള െമഡിക്കൽ രേഖകൾ സമർപ്പിച്ചത്. പാസ്പോർട്ട് വിട്ടുതരണമെന്നും ഇതുവരെ അന്വേഷണത്തി​െൻറ എല്ലാ ഘട്ടത്തിലും സഹകരിക്കാൻ അദ്ദേഹം ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും അഭിഭാഷകർ അപേക്ഷയിൽ വ്യക്തമാക്കി.

കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വാധ്രക്ക് നോട്ടീസ് നൽകിയിരുന്നു. അടുത്ത ദിവസം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. അതിനിടെയാണ് വാധ്ര രോഗ വിവരം വെളിപ്പെടുത്തിയത്. വാധ്രയുടെ വാദം എതിർത്ത എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റി​െൻറ അഭിഭാഷകൻ, എന്തുകൊണ്ട് മെഡിക്കൽ രേഖകൾ നേരത്തെ ഹാജരാക്കിയില്ലെന്ന് ചോദിച്ചു.
വിഷയത്തിൽ തീരുമാനമെടുക്കുന്നത് കോടതി ജൂൺ മൂന്നിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robert vadramalayalam newsTumour
News Summary - Robert Vadra tells court he has tumour in intestine -India News
Next Story