![arrest arrest](https://www.madhyamam.com/h-upload/2021/06/19/1057063-arrest.webp)
സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകളെ ആകർഷിക്കാൻ പട്ടാള വേഷത്തിൽ കറങ്ങി; യുവാവ് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: സൈനിക ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂഡൽഹിയിലെ മോഹൻ ഗാർഡനിൽ താമസിക്കുന്ന ദിലീപ് കുമാർ (40) ആണ് അറസ്റ്റിലായത്.
അർച്ചന റെഡ് ലൈറ്റ് ഗ്രേറ്റർ കൈലാഷ് -1ന് സമീപത്തുനിന്നാണ് ഇയാൾ അറസ്റ്റിലായത്. രഹസ്യവിവരം അനുസരിച്ച് അർച്ചന റെഡ് ലൈറ്റിന് സമീപം പൊലീസ് സംഘത്തെ വിന്യസിക്കുകയും സൈനിക യൂനിഫോമിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളുടെ കൈയിൽനിന്ന് ആർമിയുടെ വ്യാജ ഐ.ഡി കാർഡും മൊബൈൽ ഫോണും പിടിച്ചെടുത്തു.
ഇയാൾ നിരവധി ഗ്രൂപ്പുകളിൽ അംഗമായിരുന്നുവെന്നും മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വാട്ട്‌സ്ആപ്പ് നമ്പറുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതി അന്താരാഷ്ട്ര നമ്പറുകളിൽ വീഡിയോ കോളുകൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സൈനിക ഉദ്യോഗസ്ഥനാണെന്ന വ്യാജേന സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകളുടെ ശ്രദ്ധ ആകർഷിക്കാനാണ് ആൾമാറാട്ടം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വ്യക്തമാക്കിയതായി പൊലീസ് പറയുന്നു. ചില വിദേശ പൗരന്മാരുമായി ചാറ്റ് ചെയ്തിട്ടുണ്ടെന്നും ചില വീഡിയോകളും ചിത്രങ്ങളും അവരുമായി പങ്കുവെച്ചിട്ടുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.