കോവിഡിെൻറ ഫുൾഫോമെന്ത്? കോൺഗ്രസ് നേതാവിെൻറ ചോദ്യത്തിന് മുമ്പിൽ സംപിത് പത്ര കുടുങ്ങി
text_fieldsന്യൂഡൽഹി: ചങ്ങാതി ഡോക്ടറാണ്. ഒറിജിനൽ എം.ബി.ബി.എസ്. അതും കഴിഞ്ഞ് മാസ്റ്റർ ഓഫ് സർജ റി (എം.എസ്) ബിരുദവും ഉണ്ടത്രെ. പോരാത്തതിന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ദേശീയ വക് താവും. എന്നിട്ടും, ആ നിസ്സാര ചോദ്യത്തിനു മുന്നിൽ സംപിത് പത്ര ബ.. ബ്ബ..ബ്ബയടിച്ചു. വീണ്ടു ം താൻ പത്രതന്നെ എന്ന് സംശയലേശമന്യേ തെളിയിച്ചു എന്നാണ് സമൂഹമാധ്യമങ്ങൾ ഒറ്റക്കെ ട്ടായി പറയുന്നത്.
മുമ്പ്, ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ ഇക്കോണമിയാക്കുമെന്ന് പ്രധാനമന്ത്രി മോദി വീമ്പ് പറഞ്ഞപ്പോൾ മറ്റൊരു ചാനൽ ചർച്ചയിൽ അഞ്ച് ട്രില്യണിൽ എത്ര പൂജ്യമുണ്ടെന്ന് ചോദിച്ചപ്പോഴും പത്ര തപ്പിക്കളിച്ചിരുന്നു. അധികം വൈകാതെയാണ് ഇപ്പോഴത്തെ കൊട്ട് കിട്ടിയിരിക്കുന്നത്. സംഗതി ഇങ്ങനെ: ദേശീയ ചാനലായ എ.ബി.പി(ആനന്ദ ബസാർ പത്രിക) ന്യൂസിൽ കഴിഞ്ഞ ദിവസം കൊറോണയെപ്പറ്റി കൊണ്ടുപിടിച്ച ചർച്ച നടക്കുകയാണ്. പത്രക്ക് എതിരാളി കോൺഗ്രസ് വക്താവും പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗം തലവനുമായ രോഹൻ ഗുപ്ത.
തർക്കം മൂത്ത് നിൽക്കുന്നതിനിടെ ഗുപ്ത പത്രയോടൊരു ചോദ്യം. കോവിഡിെൻറ ഫുൾഫോമെന്ത്? ചർച്ചയിൽ ഫുൾഫോമിലായിരുന്നെങ്കിലും പത്രയുടെ പിടിവിട്ടു. തുടങ്ങി തപ്പിക്കളി.. വിഷയം മാറ്റാൻ പത്ര ആവത് ശ്രമിച്ചെങ്കിലും ഗുപ്ത ഒരു തരിപോലും വിട്ടുകൊടുത്തില്ല. അപ്പോേഴക്കും അവതാരക ഇടപെട്ടു. ജനറൽ നോളജ് ചോദ്യമുന്നയിക്കാനുള്ള വേദിയല്ല ഇതെന്നായിരുന്നു പത്രയെ ന്യായീകരിച്ച് അവരുടെ മറുപടി. അതിൽനിന്ന് ഒരു കാര്യം പ്രേക്ഷകർക്ക് വ്യക്തമായി. ചാനൽ അവതാരകക്കും അറിയില്ല കോവിഡിെൻറ ഫുൾഫോം.
भाजपा के राष्ट्रीय प्रवक्ता और एक डॉक्टर को #COVID19 का मतलब मालूम नहीं और सरकार की तैयारियों के ढोल पीटने आ जाते हैं !जब आंकडा तेजी से बढकर 137 हो गया है तब सरकार से देश अपेक्षा कर रहा है की अपने प्रवक्ता की तरह बिना ज्ञान सिर्फ़ बातें करने की जगह ईमानदारी से इसका प्रतिकार करे! pic.twitter.com/jyIgSlYcPo
— Rohan Gupta (@rohanrgupta) March 17, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.