റോഹിങ്ക്യൻ കുരുതിക്കെതിരെ മ്യാന്മർ എംബസിയിലേക്ക് ലീഗ് മാർച്ച്
text_fieldsന്യൂഡൽഹി: റോഹിങ്ക്യകളോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഡൽഹിയിലെ മ്യാന്മർ എംബസിയിലേക്ക് മാർച്ച്.
മ്യാന്മർ പട്ടാളത്തിെൻറ മനുഷ്യക്കുരുതിയിലേക്ക് ജനമനഃസാക്ഷി ഉണർത്തിയ മാർച്ച് ഡൽഹി തീന്മൂർത്തി സർക്കിളിൽനിന്നാണ് ആരംഭിച്ചത്. എംബസി പരിസരത്ത് ബാരിക്കേഡ് തീർത്ത് പൊലീസ് മാർച്ച് തടഞ്ഞു.
ഒാങ്സാൻ സൂചിയുടെ മാപ്പർഹിക്കാത്ത മൗനത്തിനും പട്ടാള അനുകൂല മനോഭാവത്തിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. സമാധാനത്തിനുള്ള നൊേബൽ ൈപ്രസ് സൂചിയിൽനിന്ന് തിരിച്ചുവാങ്ങാൻ പ്രകടനക്കാർ ആവശ്യപ്പെട്ടു.
പീഡിത ജനതക്ക് അഭയമൊരുക്കുന്ന ഇന്ത്യൻ പൈതൃകം റോഹിങ്ക്യകളുടെ കാര്യത്തിൽ തിരുത്തപ്പെടരുത്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് റോഹിങ്ക്യൻ അഭയാർഥികളെ പുറത്താക്കാനുള്ള മോദി സർക്കാറിനെതിരെയും മാർച്ചിൽ പ്രതിഷേധമുയർന്നു.
ഡൽഹിയിലെയും സമീപ സംസ്ഥാനങ്ങളിലെയും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമർ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡൻറ് സാബിർ എസ്. ഗഫാർ, ജനറൽ സെക്രട്ടറി സി.കെ. സുബൈർ, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫ് അലി, യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്മാരായ അഡ്വ. ഫൈസൽ ബാബു, ആസിഫ് അൻസാരി, മുസ്ലിം ദേശീയ ജോയൻറ് സെക്രട്ടറി പ്രഫ. ഹയാത്ത് ഖാൻ (യു.പി), കേരള സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.പി. ബാവ ഹാജി, ഡൽഹി സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡൻറ് നിസാർ അഹ്മദ്, ജനറൽ സെക്രട്ടറി ഇംറാൻ ഇജാസ്, സെക്രട്ടറി മുഹമ്മദ് ഹലീം, ജിദ്ദ കെ.എം.സി.സി സെക്രട്ടറി സി.കെ. ശാക്കിർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.