Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിലും...

ഹരിയാനയിലും റോഹിങ്ക്യൻ മുസ്​ലിംകൾക്ക്​ നേരെ ആക്രമണം

text_fields
bookmark_border
rohingya
cancel

ന്യൂഡൽഹി: ഹരിയാനയിലെ മുജേരി ​ഗ്രാമത്തിൽ താമസിക്കുന്ന റോഹിങ്ക്യൻ മുസ്​ലിംകൾക്ക്​  നേരെ ആക്രമണം. ബലിപെരുന്നനാളിന്​ പോത്തിനെ അറുക്കുന്നതുമായി ബന്ധപ്പെട്ട്​ പ്രശ്​നമാണ്​ ഇവരെ ആക്രമിക്കുന്നതിലേക്ക്​ നയിച്ചത്​. റോഹിങ്ക്യൻ മുസ്​ലിംകൾക്ക്​ താമസ്ഥലത്ത്​ രണ്ട്​ പോത്തുകളെ ക​ണ്ടതിനെ തുടർന്നാണ്​ സംഘർഷങ്ങൾക്ക്​ തുടക്കമായത്​.

ബലിപെരുന്നാളിനായി അറുക്കാൻ നിർത്തിയ പോത്തുകളെ ഒരു സംഘം ആളുകളെ കടത്തികൊണ്ട്​ പോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബലിപെരുന്നാളിനായി കൊണ്ടു വന്നതാണിതെന്ന്​ അവരോട്​ പറഞ്ഞു. എന്നാൽ മൃഗങ്ങളെ അറുക്കാൻ സമ്മതിക്കില്ലെന്നായിരുന്നു അവരുടെ. ഇതോടെ ഇവയെ മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കാമെന്ന്​ അറിയിക്കുകയായിരുന്നുവെന്നും റോഹിങ്ക്യൻ മുസ്​ലിംകളിലൊരാളായ സാക്കീർ അഹമ്മദ്​ പറഞ്ഞു. 

വിൽക്കുന്നതായി ശനിയാഴ്​ച പോത്തുകളെ  മാർക്ക​റ്റിലേക്ക് കൊണ്ടു ​ പോകു​േമ്പാൾ​ ഇരുപതോളം പേരെത്തി മർദ്ദിക്കുകയായിരുന്നുവെന്ന്​ സംഘത്തിലൊരാളായ മുഹമ്മദ്​ ജാമിൽ പറഞ്ഞു. തങ്ങളുടെ ഫോണുകൾ  എടുത്തുകൊണ്ട്​ പോയതായും പൊലീസിൽ അറിയിച്ചാൽ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തിയതായും ജാമിൽ ആരോപിച്ചു. അതേ സമയം, ​ ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാത്ത ഒരുകൂട്ടം ആളുകൾക്കെതിരെ പൊലീസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HariyanaATTACKEDmalayalam newsRohingyasEid slaughter
News Summary - Rohingyas attacked near Delhi over Eid slaughter-India news
Next Story