റോഹിങ്ക്യകളെ തിരിച്ചയക്കുന്നത് നയപരമായ തീരുമാനം; കോടതി ഇടപെടരുതെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കുന്നത് സർക്കാറി നയപരമായ തീരുമാനമാണെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം. ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം നാടുകടത്തൽ സർക്കാറിൻെറ നയപരമായ തീരുമാനമാണ്. റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയിൽ നിൽക്കുന്നത് പൂർണമായും നിയമവിരുദ്ധമാണെന്നും അവർ ഇന്ത്യയിൽ തുടരുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കേസ് വാദിക്കുന്നത് ഒക്ടോബർ മൂന്നിലേക്ക് മാറ്റി.
റോഹിങ്ക്യകൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങൾ ഉണ്ടെന്ന് കേന്ദ്രം വാദിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്), ലശ്കറെ തോയ്ബ പോലുള്ള തീവ്രവാദി സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്ന തരത്തിലാണ് സർക്കാർ റിപ്പോർട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദേശീയ സുരക്ഷ മാത്രമല്ല നയതന്ത്ര പ്രശ്നവും ഇതിലുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. കോടതി നിയമം അനുസരിച്ച് മാത്രമേ പോകൂവെന്ന് ജസ്റ്റിസ് ദീപക് മിശ്ര പരാതിക്കാരുടെ അഭിഭാഷകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.