വീരേന്ദർ ദീക്ഷിതിനെതിരെ ലുക്കൗട്ട് നോട്ടീസ്
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ആശ്രമത്തിൽ സ്ത്രീകളെയും പെൺകുട്ടികളെയും തടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ ആൾദൈവം വീരേന്ദർ ദേവ് ദീക്ഷിതിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന് സി.ബി.െഎ ഡൽഹി ഹൈകോടതിയെ അറിയിച്ചു. ദീക്ഷിതിനെതിരായ പരാതിയിലെ നടപടികളെക്കുറിച്ച് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കൾ എന്നിവരുൾപ്പെട്ട ബെഞ്ച് ആരാഞ്ഞപ്പോഴായിരുന്നു സി.ബി.െഎയുടെ പ്രതികരണം. കേസ് പരിഗണിക്കെവ, വടക്കൻ ഡൽഹിയിലെ രോഹിണിയിലുള്ള ദീക്ഷിതിെൻറ ആധ്യാത്മിക് വിശ്വവിദ്യാലയം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് കോടതി നിരീക്ഷിച്ചു.
യു.ജി.സി നിയമപ്രകാരമുള്ള സർവകലാശാലയോ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സൊസൈറ്റിയോ അല്ല അതെന്ന് വ്യക്തമാക്കി. എന്നാൽ, തെൻറ വാദവും കേൾക്കണമെന്ന ആശ്രമത്തിെൻറ അഭിഭാഷകെൻറ അഭ്യർഥന മാനിച്ച് വിശ്വവിദ്യാലയം അടച്ചുപൂട്ടാൻ കോടതി ഉത്തരവിട്ടില്ല. ആശ്രമത്തിനുമേൽ യു.ജി.സിക്ക് നിയന്ത്രണാധികാരമില്ലെന്നും അത് ദൈവം, തെൻറ മനുഷ്യാവതാരം മുഖേന നടത്തുന്ന സ്ഥാപനമാണെന്നും അഭിഭാഷകൻ വാദിച്ചു. ഇൗ വിഷയം ഫെബ്രുവരി എട്ടിന് പരിഗണിക്കാനായി കോടതി മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.