‘നിങ്ങൾ എത്ര രോഹിതുമാരെ കൊല്ലുന്നുവോ അത്രയും രോഹിതുമാർ ജനിച്ചു കൊണ്ടേയിരിക്കും’
text_fieldsഹൈദരാബാദ്: ‘നിങ്ങൾ എത്ര രോഹിതുമാരെ കൊല്ലുന്നുവോ അത്രയും രോഹിതുമാർ ജനിച്ചുകൊ ണ്ടേയിരിക്കും.’ ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത ്മഹത്യക്കുശേഷം കനയ്യകുമാർ പറഞ്ഞ വരികളാണിത്. കാമ്പസുകളിൽ പൗരത്വ ഭേദഗതി നിയമത് തിനെതിരായി പ്രതിഷേധം ആളിക്കത്തുേമ്പാൾ, യുവത്വം സമരത്തീയിൽ എടുത്തെറിയുേമ്പാൾ, രോഹിത് വെമുല കാമ്പസുകളിൽ, യുവമനസ്സുകളിൽ പടർത്തിയ തിരിവെട്ടത്തിെൻറ ആളിക്കത്തലാണ് എന്നറിയുന്നു.
സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ദലിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ. താന്‍ നേരിട്ട വിവേചനങ്ങള്‍ക്കെതിരായ രോഹിതിെൻറ ഏറ്റവും വലിയ സമര മാര്‍ഗവും ആത്മഹത്യയായിരുന്നു. ‘എെൻറ പിറവിയാണ് എെൻറ മാരകമായ അപകടം’ എന്ന ഒരൊറ്റവാക്യത്തില് രോഹിത് പറഞ്ഞവസാനിപ്പിക്കുേമ്പാൾ ആ വാക്കുകൾ കൊളുത്തിവിട്ട അലയൊലികള്‍ ചെറുതായിരുന്നില്ല.
പ്രതിഷേധങ്ങളുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ സര്‍വകലാശാലകള്‍ പലതും വിദ്യാര്‍ഥി പ്രതിഷേധത്തിെൻറ ചൂടിലമര്‍ന്നു. ഇപ്പോഴിതാ സർവകലാശാലകളിൽ യുവത്വം സത്യത്തിനു വേണ്ടി സമരത്തിനിറങ്ങവേ വെമുലയുടെ ഒരു ഓർമ ദിനം കൂടി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.