രോഹിത് വെമുലയുടെ മരണം: അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ളെന്ന് കേന്ദ്രം
text_fieldsന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ളെന്ന് കേന്ദ്രം. വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് നല്‍കാനാവില്ളെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
ബന്ധപ്പെട്ട ഫയല്‍ നടപടിക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ പകര്‍പ്പ് നല്‍കാനാകില്ളെന്നും മറുപടിയില്‍ പറയുന്നു.
വിവരം തടഞ്ഞുവെക്കുന്നത് വിവരാവകാശനിയമത്തിലെ ഏത് വ്യവസ്ഥപ്രകാരമാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. മറുപടിയില്‍ അത് വ്യക്തമാക്കിയിട്ടില്ല. മാനവവിഭവശേഷി മന്ത്രാലയം ഫെബ്രുവരിയിലാണ് രോഹിതിന്‍െറ മരണം അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ് അശോക് കുമാര്‍ രൂപന്‍വാളിന്‍െറ നേതൃത്വത്തില്‍ കമീഷനെ നിയമിച്ചത്.
സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രശ്നപരിഹാര സംവിധാനം വിലയിരുത്താനും നിര്‍ദേശം നല്‍കാനും കമീഷനോടാവശ്യപ്പെട്ടിരുന്നു.
രോഹിത് ദലിതാണെന്നതു ചോദ്യംചെയ്ത കമീഷന്‍, അദ്ദേഹത്തിന്‍െറ മരണം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്ന നിഗമനത്തിലാ
ണത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.