രോഹിത് വെമുലയുടെ ആത്മഹത്യ: നഷ്ടപരിഹാരം സ്വീകരിക്കാൻ തീരുമാനം
text_fieldsഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്ന് ഹൈദരാബാദ് സർവകലാശാല നൽകിയ നഷ്ടപരിഹാരം സ്വീകരിക്കാൻ മാതാവ് രാധിക വെമുല തീരുമാനിച്ചു. നഷ്ടപരിഹാര തുകയായ എട്ടു ലക്ഷം രൂപ സ്വീകരിക്കാനാണ് കുടുംബാംഗങ്ങൾ തീരുമാനിച്ചത്. അഭിഭാഷകരുടെ ഉപദേശത്തെ തുടർന്നാണ് നഷ്ടപരിഹാരം സ്വീകരിക്കുന്നതെന്ന് രാധിക വെമുല മാധ്യമങ്ങളോട് പറഞ്ഞു.
ദലിത് വിരുദ്ധ സമീപനത്തിനെതിരെ പ്രതികരിച്ചതാണ് രോഹിത് വെമുലക്ക് നേരെ ഹൈദരാബാദ് സർവകലാശാലാ അധികൃതർ തിരിയാൻ കാരണം. 2016 ജനുവരി 17നാണ് സർവകലാശാലയുടെ ഹോസ്റ്റൽ മുറിയിൽ രോഹിതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് ക്യാമ്പസുകളിൽ പ്രതിഷേധം ശക്തമായിരുന്നു. ക്യാമ്പസുകളിലെ ദലിത് പീഡനവും അന്ന് ചർച്ചയായി.
വിഷയം വിവാദമായതോടെ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവു എന്നിവര്‍ക്കെതിരെ പട്ടിക ജാതിക്കാർക്ക് എതിരായ അതിക്രമം തടയാനുള്ള നിയമപ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.