ഇന്ത്യയുടെ ശബ്ദമാവുകയാണ് കോൺഗ്രസിെൻറ ദൗത്യം- രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടിയുടെ വോട്ട് അടിത്തറ വിപുലപ്പെടുത്തുകയാണ് ഏറ്റവും വലിയ ദൗത്യങ്ങളിലൊന്ന്. അടുത്ത തെരഞ്ഞെടുപ്പിലേക്ക് മികച്ച തന്ത്രം പാർട്ടി മെനയണം. ഒാരോ മണ്ഡലത്തിലും കോൺഗ്രസിന് വോട്ടുചെയ്യാതെ പോയവരെ കണ്ടെത്തണം. അവരുടെ വിശ്വാസം തിരിച്ചുപിടിക്കണം ^രാഹുൽ പറഞ്ഞു.
സഹിഷ്ണുതയുടെ അന്തരീക്ഷം തിരിച്ചുകൊണ്ടുവരാനും അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി പോരാടാനും കോൺഗ്രസ് ഉൗന്നൽ നൽകും. കർഷകർ, ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, വനിതകൾ, പാവപ്പെട്ടവർ എന്നിവരെയൊക്കെ പ്രതിനിധാനം ചെയ്യുന്നത് കോൺഗ്രസാണ്. മൗലികമായ ഇന്ത്യൻ മൂല്യങ്ങൾ സംരക്ഷിക്കും. സമാധാനപരമായ സഹവർത്തിത്വമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന പ്രമേയം. മേൽക്കൈ നേടിയിരിക്കുന്ന തെറ്റായ ചിന്താധാരക്കെതിരായ പോരാട്ടത്തിനാണ് കോൺഗ്രസ് ഉൗന്നൽ നൽകുന്നത്.
മോദിസർക്കാറിെൻറ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞതായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ യു.പി.എ ഫലപ്രദമായി പ്രവർത്തിക്കും. വിശാല സഖ്യം സാധ്യമാക്കാൻ കോൺഗ്രസ് പ്രതിബദ്ധമാണ്. ഇന്ത്യയുടെ ശബ്ദമാണ് കോൺഗ്രസ്. പാവപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും ഭയപ്പാടിലാണ്. ജനാധിപത്യം അപകടപ്പെടുത്തുന്ന ഭരണക്രമത്തിൽനിന്ന് ജനങ്ങളെ കോൺഗ്രസ് രക്ഷിക്കണം.
സ്വയം പൊങ്ങച്ചത്തിെൻറയും തെറ്റായ വാഗ്ദാനങ്ങളുടെയും അവകാശവാദങ്ങളുടെയും സംസ്കാരം നിരാകരിക്കാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ആവശ്യെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.