ബംഗളൂരുവിൽ പൊലീസ് പിടികൂടിയത് അമിതാഭ് ബച്ചന്‍റെ പേരിലായിരുന്ന റോൾസ് റോയ്സ്; കാരണമിതാണ്...
text_fieldsബംഗളൂരു: കഴിഞ്ഞ ദിവസം കർണാടകയിൽ െപാലീസ് പിടിച്ചെടുത്ത ആഡംബര കാറുകളിലൊന്ന് ഒരു ബോളിവുഡ് നടന്‍റെതാണെന്ന് പൊലീസ് സൂചിപ്പിച്ചപ്പോഴേ അന്വേഷണം പ്രമുഖരിലേക്ക് നീങ്ങിയിരുന്നു. മേഴ്സിഡസ്- ബെൻസ്, ഔഡി, ലാൻഡ് റോവർ, പോർഷെ വിഭാഗങ്ങളിലെ കാറുകളാണ് രേഖ സമർപിക്കാത്തതിനും നികുതിയൊടുക്കാത്തതിനും പൊലീസ് പിടിച്ചെടുത്തിരുന്നത്.
അത് അമിതാഭ് ബച്ചൻ അടുത്തിടെ ബംഗളൂരുവിലെ ഒരു വ്യവസായിക്ക് വിൽപന നടത്തിയതാണെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ. 2007ൽ ത്രി ഇഡിയറ്റ്സ് നിർമാതാവും സംവിധായകനുമായ വിധു വിനോദ് ചോപ്ര അമിതാഭ് ബച്ചന് നൽകിയതായിരുന്നു 16 കോടി വിലയുള്ള ഈ വെളള റോൾസ്- റോയ്സ് ഫാന്‍റം കാർ. കാറിന് ഇൻഷുറൻസ് എടുത്തിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞ് 2019ൽ അത് ആറു കോടിക്ക് താരം മൈസൂർ ആസ്ഥാനമായുള്ള നിർമാണ കമ്പനിക്ക് വിൽപന നടത്തി.
എന്നാൽ, കാറിന്‍റെ ഉടമസ്ഥാവകാശ രേഖകൾ ഇനിയും ലഭിച്ചില്ലെന്നാണ് പുതിയ ഉടമകൾ പൊലീസിന് നൽകിയ മൊഴിയെന്നാണ് സൂചന. നിയമ ലംഘനത്തിന് പക്ഷേ, പുതിയ ഉടമകൾ പിഴ ഒടുക്കിയേ പറ്റൂ. സമയത്തിനകം രേഖ സമർപിച്ചില്ലെങ്കിൽ കാർ ലേലത്തിൽ വിൽക്കാനും വ്യവസ്ഥകളുണ്ട്.
നിലവിൽ ബംഗളുരു നഗരത്തിൽനിന്ന് മാറി നിലമംഗലയിലാണ് ഇതുൾെപ്പടെ കാറുകൾ കൂട്ടിയിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.