യു.പി തെരുവുകളിൽ യോഗിയുടെ റോമിയോ പൊലീസ്
text_fieldsന്യൂഡൽഹി: യു.പിയുടെ തെരുവുകളിലും കലാലയ പരിസരങ്ങളിലും ചുറ്റിത്തിരിഞ്ഞു തുടങ്ങിയ പൊലീസിെൻറ ‘റോമിയോ വിരുദ്ധ’ സ്ക്വാഡുകളുടെ പ്രവർത്തനം വിവാദത്തിൽ. പൂവാലശല്യം തടയാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമാണ് റോമിയോ വിരുദ്ധ സ്ക്വാഡ് ഒാരോ പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചും തുടങ്ങിയിരിക്കുന്നത്. എന്നാൽ, ഇതൊരു സദാചാര പൊലീസായി മാറിയിരിക്കുന്നുവെന്നാണ് വിമർശനം.
മുഖ്യമന്ത്രി ആദിത്യനാഥിെൻറ നിർദേശപ്രകാരം രൂപവത്കരിച്ച റോമിയോ സ്ക്വാഡ് പലയിടത്തും വിവാഹിതരെപ്പോലും വെറുതെ വിട്ടില്ല. നിരപരാധികളായ ചെറുപ്പക്കാരും സദാചാര പൊലീസിെൻറ നടപടികൾ നേരിടേണ്ടിവന്നു. എന്നാൽ, സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള പൊലീസ് സംഘത്തെ സദാചാര പൊലീസായി കാണേെണ്ടന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
ലഖ്നോ, മീററ്റ്, മിർസാപുർ, റായ്ബറേലി തുടങ്ങി പല സ്ഥലങ്ങളിലും പൊലീസ് പൂവാലന്മാരെന്നു കരുതുന്നവരെ ഉന്നമിട്ടു. രണ്ടു ദിവസത്തിനുള്ളിൽ 1000ത്തോളം പേരെ ചോദ്യംചെയ്തുവെന്നാണ് പൊലീസ് നൽകുന്ന കണക്ക്. ഒരു സബ് ഇൻസ്പെക്ടറും നാലു പൊലീസുകാരും അടങ്ങുന്നതാണ് റോമിയോ സ്ക്വാഡ്. ഇതിനകം രണ്ടു ഡസൻ സ്ക്വാഡുകൾ ഇറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.