ഇന്ത്യയിൽ ആർ.എസ്.എസ് എന്ന എൻ.ജി.ഒക്ക് മാത്രമേ ഇടമുള്ളുവെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകരുടെ വ്യാപക അറസ്റ്റിൽ പ്രതിഷേധവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയിൽ ആർ.എസ്.എസ് എന്ന എൻ.ജി.ഒക്ക് മാത്രമേ ഇടമുള്ളു എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
സർക്കാറിനെ എതിർക്കുന്ന മറ്റ് എൻ.ജി.ഒകൾ അടച്ച് പൂട്ടുകയും ആക്ടിവിസ്റ്റുകളെ ജയിലിലടക്കുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റിൽ പരിഹസിച്ചു. പുതിയ ഇന്ത്യക്കായി ഭീമ-കൊേറഗാവ് പോരാളികളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുണെയില്‍ ദലിതുകളും സവര്‍ണരും ഏറ്റുമുട്ടിയ ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി, ഹൈദരാബാദ്, റാഞ്ചി, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോവാദി ബന്ധം ആരോപിച്ചാണ് പുണെ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.