Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിരുപ്പതി ലഡുവിൽ...

തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പെന്ന് ചന്ദ്രബാബു നായിഡു; പ്രസ്താവനയെ ചൊല്ലി വിവാദം

text_fields
bookmark_border
Chandrababu Naidu, Tirupati Laddu
cancel

തെലങ്കാന: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയെ ചൊല്ലി വിവാദം. കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ 100 ദിനം തികച്ച ആഘോഷത്തിന്റെ ഭാഗമായി വിജയവാഡയിൽ നടന്ന പരിപാടിയിലായിരുന്നു നായിഡുവിന്റെ പരാമർശം.

നേ​രത്തെ, വൈ.എസ്.ആർ കോൺഗ്രസ് ഭരണത്തിൽ തിരുമല ക്ഷേത്രത്തിലെ പ്രസാദം തയാറാക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പും ചേർത്തെന്നായിരുന്നു നായിഡുവിന്റെ ആരോപണം. ഇവിടെ നൽകുന്ന പ്രസാദത്തിന്റെ ഗുണനിലവാരമില്ലായ്മ ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നെങ്കിലും വിശ്വാസികളെ വഞ്ചിച്ചുവെന്ന തരത്തി​ൽ പുതിയ ആരോപണം വിവാദം ശക്തമാക്കും.

രണ്ടു മാസം മുമ്പ് നിലവാരം കുറഞ്ഞ നെയ്യ് വിതരണം ചെയ്ത വ്യാപാരിയെ ​തിരുമല ദേവസ്വം കരിമ്പട്ടികയിൽപെടുത്തിയിരുന്നു. ഇയാൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താനും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ControversyChandrababu NaiduTirupati laddusanimal fat
News Summary - Row after Chandrababu Naidu alleges animal fat used in Tirupati laddus
Next Story