Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ സമ്മർദ്ദത്തിന്​ പരിഹാരം 'ഡാർക്​ ചോക്ലേറ്റെ'ന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി; റേഷനായി തരുമോ എന്ന്​ നെറ്റിസൺസ്​

text_fields
bookmark_border
harsh vardhan
cancel
camera_alt

ഹർഷവർധൻ

ന്യൂഡൽഹി: കോവിഡ്​ രോഗികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദത്തിന്​ വിചിത്ര പരിഹാര മാർഗം നിർദേശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. സമ്മർദ്ദം ഇല്ലാതാക്കാൻ ഡാർക്ക്​ ചോക്ലേറ്റ്​ കഴിച്ചാൽ മതിയെന്നാണ്​ മന്ത്രിയുടെ അവകാശവാദം. കൊക്കോ 70 ശതമാനം അടങ്ങിയ ഡാർക്ക്​ ചോക്ലേറ്റ്​ കഴിച്ചാൽ ശരീരത്തിന്​ ധാരാളമായി പ്രതിരോധ ശേഷി കൈവരുകയും കൂടാതെ സമ്മർദ്ദം കുറക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആരോഗ്യരംഗത്തെ പ്രുമഖർ അടക്കം ഇതിനെ വിമർശിച്ച്​ രംഗത്തെത്തി. പൊതുജനാരോഗ്യ ഗവേഷകരും തെളിവുകൾ ഹാജരാക്കാൻ ആരോഗ്യമന്ത്രിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. മന്ത്രിയുടെ അവകാശവാദത്തി​െൻറ "കോവിഡ് പശ്ചാത്തലത്തിലുള്ള തെളിവുകൾ എവിടെ?" എന്ന്​ ചോദിച്ചാണ്​​ ബയോഎത്തിക്​സ്​ ഗവേഷകനായ ആനന്ദ്​ ഭാൻ എത്തിയത്​​.

സമൂഹമാധ്യമങ്ങളിലും മന്ത്രിയുടെ ചോക്ലേറ്റ്​ ചികിത്സക്ക്​ തെളിവ്​ ആവശ്യപ്പെടുന്നത്​ നിരവധിപേരാണ്​​. മന്ത്രി എന്ന നിലക്ക്​ തെളിവുകൾ നിരത്തി സംസാരികണമെന്നും ചിലർ പറഞ്ഞു. നമ്മുടെ സമൂഹത്തിലെ എത്ര ആളുകൾക്ക്​ ഡാർക്ക്​ ചോക്ലേറ്റ്​ വാങ്ങി കഴിക്കാനുള്ള സാഹചര്യമുണ്ടെന്നായിരുന്നു കമൻറുകളിലൂടെ മറ്റുചിലർ ചോദിച്ചത്​. ഇനി റേഷൻ കടകൾ വഴി ചോക്ലേറ്റ്​ വിതരണവും തുടങ്ങുമോ എന്നായിരുന്നു ചിലരുടെ ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harsh Vardhanmental stressCovid treatmentdark chocolate
News Summary - Row over health minister Harsh Vardhans eat dark chocolate remark
Next Story