മേഘ സിദ്ധാന്തവുമായി മോദി; സമൂഹ മാധ്യമങ്ങളിൽ പരിഹാസ വർഷം
text_fieldsന്യൂഡൽഹി: ബലാക്കോട്ട് വ്യോമാക്രമണത്തിൽ തെൻറ പങ്കിനെ കുറിച്ച് ചാനൽ അഭിമുഖത്തിൽ ഊറ്റം കൊണ്ട പ്ര ധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസവർഷം. ആകാശം മേഘാവൃതും മഴയും ഉള്ളതിനാൽ ബലാക്കോട ്ടിൽ ആക്രമണം നടത്തുന്ന ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാക് റഡാറിൽ നിന്ന് രക്ഷപ്പെടാമെന്ന് താനാണ് നിർദേശിച്ചതെന ്നായിരുന്നു മോദിയുടെ പ്രസ്താവന.
‘‘കാലാവസ്ഥ പെട്ടെന്ന് പ്രതികൂലമായി, മേഘം നിറഞ്ഞു... ശക്തമായ മഴ. ഈ മേഘത ്തിൽ നമുക്ക് പോകാനാവുമോ എന്ന് സംശയിച്ചു. ബലാക്കോട്ട് പദ്ധതിയെ കുറിച്ചുള്ള അവലോകനത്തിൽ ഭൂരിഭാഗം വിദഗ്ധർക്കും ദിവസം മാറ്റാമെന്ന അഭിപ്രായമായിരുന്നു. രണ്ട് പ്രശ്നങ്ങളായിരുന്നു എെൻറ മനസ്സിലുണ്ടായിരുന്നത്. ഒന്ന്, രഹസ്യ സ്വഭാവം. രണ്ടാമത്തേത്, ഞാൻ ഈ ശാസ്ത്രമറിയുന്ന ആളല്ല. ഞാൻ പറഞ്ഞു, ഇപ്പോൾ ധാരാളം മേഘവും മഴയുമുണ്ട്. മേഘത്തെ നമുക്ക് ഗുണകരമാക്കാമെന്ന് എനിക്ക് തോന്നി, മേഘാവൃതമായ അന്തരീക്ഷത്തിൽ പാക് റഡാറിൽ നിന്ന് നമുക്ക് രക്ഷപ്പെടാം. എല്ലാവരും ആശയക്കുഴപ്പത്തിലായി. ഒടുവിൽ ഞാൻ പറഞ്ഞു, ഇപ്പോൾ മേഘമുണ്ട്. നമുക്ക് മുന്നോട്ടു പോകാം. അങ്ങനെ അവർ തുടങ്ങി ’’
Here is the clip of #EntireCloudCover pic.twitter.com/ePsAyQTmYi
— Ankur Bhardwaj (@Bhayankur) May 11, 2019
ആകാശം മേഘാവൃതമാണെങ്കിൽ പോലും ആകാശത്തിലൂടെ നീങ്ങുന്ന വസ്തുവിനെ റഡാറുകൾക്ക് കണ്ടെത്താനാവുമെന്നിരിക്കെ ദേശീയ സാങ്കേതിക ദിനത്തിൽ മോദി നടത്തിയ ഈ പ്രസ്താവനയാണ് ഇപ്പോൾ അദ്ദേഹത്തെ തിരിഞ്ഞു കുത്തിയിരിക്കുന്നത്. മോദിയുടെ പ്രസ്താവന ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചെങ്കിലും അധികം വൈകാതെ അത് നീക്കം ചെയ്യപ്പെട്ടു. മോദി സംസാരിക്കുന്ന വീഡിയോയും ബി.ജെ.പി ട്വീറ്റ് ചെയ്തിരുന്നു. ഇത് നീക്കം ചെയ്തിട്ടില്ല.
മോദിയുടെ പ്രസ്താവനക്കെതിരെ സി.പി.എം ജനറൽ െസക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. മോദിയുടെ പ്രസ്താവന ലജ്ജാകരമാണെന്നും അദ്ദേഹം നമ്മുടെ വ്യോമസേനയെ അപമാനിച്ചതായും യെച്ചൂരി ട്വീറ്റ് ചെയ്തു. ദേശവിരുദ്ധമായാണ് അദ്ദേഹം സംസാരിക്കുന്നത്. ഒരു ദേശസ്നേഹി ഇത്തരത്തിൽ ചെയ്യില്ല. ദേശീയ സുരക്ഷയെന്നത് നിസാരമായ കാര്യമല്ല. മോദിയിൽ നിന്നുമുണ്ടായ നിരുത്തരവാദപരമായ പ്രസ്താവന വളരെയധികം കോട്ടം തട്ടിക്കുന്നതാണെന്നും ഇതുപോലൊരാൾക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Modi's words are truly shameful. Most importantly, because they insult our Air Force as being ignorant and unprofessional. The fact that he is talking about all this is itself anti-national; no patriot would do this. pic.twitter.com/jxfGmdmlx7
— Sitaram Yechury (@SitaramYechury) May 11, 2019
റഡാർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രിക്ക് വ്യക്തമാക്കി െകാടുത്തിട്ടില്ലെന്ന് തോന്നുന്നുവെന്നും, ഇത് ഗുരുതരമായ സുരക്ഷാ പ്രശ്നമാണെന്നും ചിരിക്കേണ്ട കാര്യമല്ലെന്നും കോൺഗ്രസ് വക്താവ് സൽമാൻ സോസ് ട്വീറ്റ് ചെയ്തു. മോദിയുടെ പരാമർശത്തിനെതിരെ നിരവധി പേരാണ് ട്വിറ്ററിൽ രംഗത്തെത്തിയത്.
ട്വിറ്ററിൽ ഒരു കമൻറ് ഇങ്ങനെ; ‘‘മൺസൂൺ വരുന്നു. എല്ലാ അര മണിക്കൂറിലും വ്യോമാക്രമണം നടത്തൂ’’
‘‘അദ്ദേഹം കരുതിയത് റഡാർ ഒരു കാമറയാണെന്നാണ്. മേഘാവൃതമായ കാലാവസ്ഥയാണെങ്കിൽ അദ്ദേഹത്തിന് വ്യക്തമായ ചിത്രം കിട്ടില്ലെന്ന് ഒരുപാട് കാമറാമാൻമാർ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടാവാം’’ ഇതായിരുന്നു മറ്റൊരു ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.