‘സാമൂഹിക അകലം’ പാലിച്ച് കുട്ടികളോടൊപ്പം നീന്തിക്കളിച്ച് കർണാടക മന്ത്രി; വിമർശനവുമായി കോൺഗ്രസ്
text_fieldsബംഗളൂരു: കോവിഡ് കാലത്ത് ‘സാമൂഹിക അകലം’ പാലിച്ച് കുട്ടികൾക്കൊപ്പം നീന്തികളിക്കുന്ന ചിത്രം പങ്കുവെച്ച കർണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകറിനെ നടപടി വിവാദത്തിൽ. സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തി ൻെറ ചുമതലയുള്ള മന്ത്രി സാമൂഹിക അകലം എന്നതിനെ പരിഹസിക്കുകയാണെന്നും സാഹചര്യം ഉൾക്കൊള്ളാതെ ഡോക്ടർ കൂടിയായ മ ന്ത്രി നിരുത്തരപരമായി പെരുമാറുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
ഡോ. സുധാകർ തെൻറ മൂന്നു കുട്ടികൾക്കൊപ്പം സ്വിമ്മിങ്പൂളിൽ നീന്തുന്ന ചിത്രം കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. “വളരെക്കാലത്തിന് ശേഷം എൻെറ കുട്ടികളോടൊപ്പം നീന്താൻ ചേർന്നു. ഇവിടെയും സാമൂഹിക അകലം പാലിച്ചതായി പ്രതീക്ഷിക്കുന്നു’’ -എന്ന അടികുറിപ്പോടെയാണ് മന്ത്രി പൂളിൽ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തത്.
കോവിഡ് വ്യാപനത്തിെൻറ സഹാചര്യത്തിൽ പ്രതിരോധ ചുമതലയുള്ള വ്യക്തി തന്നെ ഇത്തരത്തിൽ നിരുത്തരപരമായി പെരുമാറുകയും സമയം നഷ്ടപ്പെടുത്തുകയും ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ട്വിറ്ററിലൂടെ വിമർശിച്ചു.
ലോകം മുഴുവൻ ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, കോവിഡ് ചുമതലയുള്ള നിരുത്തപരമായി പെരുമാറുകയും നീന്തികളിച്ച് സമയം ചെലവഴിക്കുകയുമാണ്. ഇത് ധർമ്മിക- നൈതിക മാദണ്ഡങ്ങൾക്ക് അപ്പുറത്താണ്. സ്വന്തം നിലക്ക് മന്ത്രി രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം -ശിവകുമാർ ട്വീറ്റ് ചെയ്തു.
സംസ്ഥാന സർക്കാരിൻെറ കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുെട ഏകോപന ചുമതലയുള്ള വ്യക്തിയാണ് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. സുധാകർ. സംസ്ഥാന ആരോഗ്യമന്ത്രിയായ ബി ശ്രീരാമുലുവാണ് ഈ ദൗത്യത്തിന് സുധാകറിനെ തെരഞ്ഞെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.