വനം വകുപ്പ് ജീവനക്കാരനു മേൽ പാഞ്ഞു കയറിയ റോയൽ ബംഗാൾ കടുവയെ കൂട്ടിലാക്കി
text_fieldsവനംവകുപ്പ് ജീവനക്കാരിലൊരാളെ കടുവ ആക്രമിച്ചപ്പോൾ
കൊൽക്കത്ത: ബംഗാളിൽ വഴിതെറ്റി ജനവാസ മേഖലയിൽ കടന്ന് വനം ജീവനക്കാരനെ ആക്രമിച്ച റോയൽ ആൺകടുവയെ സമർത്ഥമായി കൂട്ടിലാക്കി അധികൃതർ. ചൊവ്വാഴ്ച പുലർച്ചെ കുൽത്തലി ബ്ലോക്കിലെ മൊയ്പീത്-ബൈകുന്തപൂർ ഗ്രാമത്തിൽ 3.30 ഓടെ കടുവയെ കെണിയിൽ പിടിച്ചതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ നിഷ ഗോസ്വാമി പറഞ്ഞു.
സുന്ദർബൻ ടൈഗർ റിസർവ് ഏരിയയിലെ അജ്മൽമാരി വനത്തിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് കടുവ കടന്നത്. തുടർന്ന് മനുഷ്യവാസ കേന്ദ്രത്തിലേക്കും എത്തി. കൽക്കട്ടയുടെ ഹൃദയഭാഗത്തുനിന്ന് 100 കിലോമീറ്റർ മാത്രം അകലെ നാഗേനാബാദ് ഗ്രാമത്തിലേക്കാണ് കടുവ വഴി തെറ്റിയെത്തിയത്.
തെക്കൻ 24 പർഗാനാസ് ജില്ലയിലെ മൈപിത്ത് മേഖലയിലേക്ക് കടന്ന് ഒരു ഫോറസ്റ്റ് ജീവനക്കാരനെ ആക്രമിച്ചു.. തിങ്കളാഴ്ച രാവിലെ പിടികൂടാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ജീവനക്കാരനായ ഗണേഷ് ശ്യാമളി (36)നുമേൽ പാഞ്ഞുകയറിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു.
കടുവയുടെ നീക്കം നിരീക്ഷിക്കുന്ന ഫോറസ്റ്റ് ടീമിന്റെ ഭാഗമായ ജീവനക്കാരന്റെ ശരീരത്തിൽ ഒന്നിലധികം മുറിവേറ്റു. ഇപ്പോൾ കൊൽക്കത്തയിലെ എസ്.എസ്.കെ. എം ആശുപത്രിയിൽ ചികിത്സയിണിദ്ദേഹം.
ഗ്രാമത്തെയും അജ്മലി 11 ഫോറസ്റ്റ് കമ്പാർട്ടുമെൻ്റിനെയും വേർതിരിക്കുന്ന മക്രി നദിക്കു സമീപം ഞായറാഴ്ച രാത്രിയാണ് കാൽപാടുകൾ ആദ്യം കണ്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമീണരും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.