‘റോസ്ഗാര്‍ മേള’: 71,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും
text_fieldsന്യൂഡല്‍ഹി: കേന്ദ്ര സർക്കാറിന്റെ ‘റോസ്ഗാര്‍ മേള’ പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള നിയമന ഉത്തരവുകളുടെ വിതരണം ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 71,000 സർക്കാർ നിയമന ഉത്തരവുകളാണ് വിഡിയോ കോൺഫറൻസ് വഴി നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി വിതരണം ചെയ്യുക.
രാജ്യത്തെ 45 കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലായിട്ടാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 2022 ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ ആദ്യ റോസ്ഗാർ മേള സംഘടിപ്പിച്ചത്. സർക്കാർ തസ്തികകളിലേക്കുള്ള 75,000 നിയമന ഉത്തരവുകളുടെ കൈമാറ്റം അന്ന് പ്രധാനമന്ത്രി നിർവഹിച്ചു. തുടർന്ന് 2023 ജനുവരി, ഏപ്രിൽ മാസങ്ങളിൽ നടന്ന റോസ്ഗാർ മേളയിൽ 71,000 വീതം പേർക്കാണ് നിയമനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.