ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെന്നിവീണ യുവതിയെ രക്ഷപ്പെടുത്തി; വീണ്ടും താരമായി സപ്ന ഗോൽക്കർ
text_fieldsമുംബൈ: സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെന്നിവീണ യുവതിക്ക് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കോൺസ്റ്റബിൾ രക്ഷകയായി.
ഞായറാഴ്ച രാത്രി ബൈകുള സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു കോൺസ്റ്റബിൾ സപ്ന ഗോൽക്കർ. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ സ്ത്രീ നിലതെറ്റി വീഴുകയായിരുന്നു. ബോഗിയുടെ പടിയിലേക്ക് വീണ യുവതിയുമായി ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടിയെത്തിയ ഗോൽക്കർ അവരെ രക്ഷപെടുത്തി. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് ഗോൽക്കർ യാത്രക്കാരെ സമാനമായ സാഹചര്യത്തിൽ നിന്ന് രക്ഷപെടുത്തിയത്. കഴിഞ്ഞ മാസം സന്ദേസ്റ്റ് സ്റ്റേഷനിൽ വെച്ചാണ് 50കാരിയുടെ ജീവൻ ഗോൽകർ രക്ഷിച്ചത്.
ലോക്കൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ 40കാരി പിന്നീട് എഴുന്നേറ്റ് നിൽക്കുന്നത് സെൻട്രൽ റെയിൽവേ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ കാണാം. യുവതിക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്.
വിഡിയോ ട്വിറ്ററിൽ പങ്കുെവച്ച റെയിൽവേ മന്ത്രാലയം ജീവനക്കാരിയെ അഭിനന്ദിച്ചു. ട്രെയിൻ നീങ്ങിത്തുടങ്ങിയാൽ കയറാൻ ശ്രമിക്കരുതെന്നും അത് അപകടമുണ്ടാക്കുമെന്നും പോസ്റ്റിൽ റെയിൽവേ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.