ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ച ഭിന്നശേഷിക്കാരനെ അടിയിലേക്ക് വീണുപോകാതെ രക്ഷിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥൻ
text_fields
മുംബൈ: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അടിയിലേക്ക് വീഴാൻപോയ ഭിന്നശേഷിക്കാരനെ രക്ഷിച്ച് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) ഉദ്യോഗസ്ഥൻ. മഹാരാഷ്ട്രയിലെ പൻവേൽ സ്റ്റേഷനിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേ മുക്കാലോടെയായിരുന്നു സംഭവം.
ഭിന്നശേഷിക്കാരനായ ഒരാൾ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതും യാത്രക്കാരിലൊരാൾ അയാളെ സഹായിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ഇതിനിടയിൽ നില തെറ്റി ട്രെയിനിന്‍റെ അടിയിലേക്ക് വീഴാൻ പോകുന്ന ഇയാളെ ആർ.പി.എഫ് ഉദ്യോഗസ്ഥൻ തക്കസമയത്തെത്തി പിന്നോട്ട് വലിച്ചു രക്ഷിക്കുകയായിരുന്നു.
#WATCH | Maharashtra: Railway Protection Force personnel stopped a differently-abled man from boarding a moving train at Panvel station, yesterday.
— ANI (@ANI) February 6, 2021
(Video Source: RPF) pic.twitter.com/WPGWFa9ICQ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.