ജാവേദ് അക്തറിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ആർ.എസ്.എസ്
text_fieldsമുംബൈ: ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ആര്‍.എസ്.എസ്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഭിഭാഷകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ധ്രുതിമാന്‍ ജോഷി ലീഗൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ആര്‍.എസ്.എസിനെതിരെ ജാവേദ് അക്തര്‍ അപകീർത്തികരമായ പരമാര്‍ശം നടത്തിയെന്നാണ് ആരോപണം. ജാവേദ് അക്തറിനെതിരെ മാനനഷ്ടത്തിന് കേസെടുക്കാന്‍ കുര്‍ല മജിസ്‌ട്രേറ്റ് കോടതിയെയാണ് അഭിഭാഷകനായ ധ്രുതിമാന്‍ ജോഷി സമീപിച്ചിരിക്കുന്നത്.
സെപ്റ്റംബർ 4ന് സംപ്രേഷണം ചെയ്ത ടി.വി ഷോയിൽ ജാവേദ് അക്തര്‍ താലിബാനെയും ഹിന്ദു സംഘടനകളെയും തമ്മില്‍ താരതമ്യം ചെയ്തു. 'ഹിന്ദു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും അധിക്ഷേപിക്കുന്നതാണ് പരാമർശമെന്ന് ധ്രുതിമാൻ ജോഷി ആരോപിച്ചു.
ആര്‍.എസ്.എസ് സമൂഹത്തില്‍ പടര്‍ന്ന ഒരു അര്‍ബുദമായി മാറിയെന്ന് ജാവേദ് അക്തര്‍ പറഞ്ഞതായും ജോഷി പറഞ്ഞു. പരാമർശം പൊതുജനങ്ങളുടെ മുന്നിൽ ആർ.എസ്.എസിന്‍റെ വിലയിടിച്ചുകാണിച്ചുവെന്നും പരാതിയിൽ പറയുന്നു.
ആര്‍.എസ്.എസ് ഇന്ത്യന്‍ താലിബാന്‍ ആണെന്ന ജാവേദ് അക്തറിന്‍റെ പരാമർശത്തിനെതിരെ ആർ.എസ്.എസ് നേരത്തേ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.